സർക്കാർ‌ സ്ഥലം ഏറ്റെടുത്ത് നൽകിയില്ല, കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയുടെ നീളം കുറയ്ക്കും

മലപ്പുറം: ഭൂമി എറ്റെടുക്കാനുള്ള സമയ പരിധി കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ചിട്ടും സർക്കാൿ ഭൂമി ഏറ്റെടുത്ത് നൽകാത്തതിനാൽ കരിപ്പൂർ റൺവേയുടെ നീളം കുറയ്ക്കും. റൺവേയ്ക്കായി സർക്കാർ 14.5 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകാത്തതോടെയാണ് നട‌പടി. നീളം കുറയ്ക്കുന്നതോടെ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങാൻ കഴിയില്ല. റൺവേ 2860 മീറ്ററിൽ നിന്ന് 2540 മീറ്ററായാണ് ചുരുക്കുക.

റൺവേയുടെ നീളം കുറയ്ക്കുന്നത് നിലവിലെ വിമാന സർവീസുകളെ സാരമായി ബാധിക്കും. വിദേശ രാജ്യങ്ങളിലേക്കുൾപ്പടെ സർവീസ് നടത്തുന്ന എ321 വിമാനങ്ങൾക്കും വൈഡ് ബോഡി വിമാനങ്ങളും ലാൻഡ് ചെയ്യാൻ കഴിയില്ല.

കൊണ്ടോട്ടി നഗരസഭാ പരിധിയിലെയും, പള്ളിക്കൽ പഞ്ചായത്തിലെയുമായി പതിനാലര ഏക്കർ ഭൂമിയാണ് കരിപ്പൂർ റൺവേ വികസനത്തിനായി വേണ്ടിയിരുന്നത്. വലിയ വിമാനങ്ങൾ ഇറങ്ങാൻ കരിപ്പൂർ വിമാനത്താവളത്തിൻറെ റൺവേയുടെ നീളം വർധിപ്പിക്കണം. സമയബന്ധിതമായി ഭൂമി ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ ആഗസ്ത് ഒന്ന് മുതൽ റൺവേയുടെ നീളം കുറക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി നേരത്തെ പറഞ്ഞിരുന്നു.