മലൈക്കോട്ടൈ വാലിബനിലെ റഷ്യൻ സുന്ദരി ഇനി കേരളത്തിന്റെ മരുമകൾ

മലൈക്കോട്ടൈ വാലിബനിൽ അഭിനയിച്ച റഷ്യക്കാരിയായ ഡിയാന ഇനി കേരളത്തിന്റെ മരുമകൾ. തൃശൂർ ചിന്മയ മിഷന്റെ നവഗ്രഹ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മലയാളിയായ വിപിന്‍ വിവാഹം കഴിച്ചതോടെയാണ് മോസ്‌കോ സുന്ദരി കേരളത്തിന്റെ മരുമകളായത്. കേരളീയ വേഷമായിരുന്നു ഇരുവരും ധരിച്ചിരുന്നത്.

ചേറൂര്‍ കഴിപ്പുറത്ത് രമാദേവിയുടെയും കുന്നമ്പുള്ളി ചന്ദ്രശേഖരന്റെയും മകനാണ് വിപിൻ. മോസ്‌കോയിലെ വിക്ടര്‍ നസനോവിന്റെയും ലിഡിയ നസനോവയുടെയും മകളാണ് ഡിയാന. വിവാഹ ചടങ്ങിൽ ഡിയാനയുടെ 15 ഓളം ബന്ധുക്കളും ഉണ്ടായിരുന്നു. യോഗ പരിശീലകയും മോഡലും അഭിനയേത്രിയുമാണ് ഡിയാന.

കലയിലും ആയോധനകലകളിലും സമാനമായ താല്‍പ്പര്യങ്ങളുള്ള വിപിനും ഡിയാനയും ഏഴു വര്‍ഷം മുന്നെ ഒരു സാംസ്കാരിക പരിപാടിയിൽ വച്ചായിരുന്നു പരിചയപ്പെട്ടത്. തുടർന്ന്, സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. മോസ്‌കോയിലും ഇന്ത്യയിലുമായിട്ട് ഡിയാന കളരിയും ഭരതനാട്യവും പഠിച്ചിട്ടുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക കലാസവിശേഷതകളെയും ഏറെ ഇഷ്ടപ്പെടുന്ന ഡിയാനയ്‌ക്ക് കേരളീയ ഭക്ഷണവും ഏറെ പ്രിയപ്പെട്ടതാണ്. മലൈക്കോട്ടൈ വാലിബനിൽ അഭിനയിച്ച ഡിയാന മുമ്പ് ശീമാട്ടിക്കുവേണ്ടി മോഡലുമായിട്ടുണ്ട്. മുംബൈയില്‍ വെല്‍നെസ് കേന്ദ്രത്തില്‍ കളരി, ജൂഡോ, യോഗ തുടങ്ങിയവയുടെ പരിശീലകനാണ് വിപിന്‍.