ശബരിമലയിലെ ഇന്നത്തെ (14..01.2024)ചടങ്ങുകൾ

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ, 3 ന് തിരുനട തുറക്കൽ, നിർമ്മാല്യം, 3.05 ന് പതിവ് അഭിഷേകം, 3.30 ന് ഗണപതി ഹോമം, 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം, 7.30 ന് ഉഷപൂജ തുടർന്ന് ബിംബശുദ്ധി ക്രിയകൾ, 12 ന് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം

12.30 ന് ഉച്ചപൂജ, 1 മണിക്ക് നട അടയ്ക്കും, 3 മണിക്ക് നട തുറക്കും, 6.30 ന് ദീപാരാധന തുടർന്ന് പുഷ്പാഭിഷേകം
9.30 ന് അത്താഴ പൂജ, 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.