പാകിസ്താനെ വിറപ്പിച്ച് കാശ്മീരിൽ ഓപ്പറേഷൻ സർവ്വ ശക്തി പ്രഖ്യാപിച്ച് ഇന്ത്യൻ സൈന്യം

പാക്കിസ്ഥാനെതിരെ ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സർവ ശക്തി ലോഞ്ച് ചെയ്തു. പാക്കിസ്ഥാനിൽ നിന്നും ഭീകരർക്ക് സഹായം ലഭിച്ചാലോ ഭീകരർ വന്നാലോ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഒരുക്കിയ അത്യപൂർവ്വമായ പദ്ധതി. ജമ്മുകാശ്മീരിൽ ഇന്ത്യൻ സൈനത്തിന്റെ അസാധാരണമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. പാക്കിസ്ഥാന്റെ ഭാകരാക്രമണ പ്രവർത്തനങ്ങൾക്കെതിരെ ഓപ്പറേഷൻ സർവശക്തിയെന്നുള്ള സൈനിക നടപടി ആരംഭിച്ചിരിക്കുകയാണ്.

ഇത് ആദ്യമായിട്ടാണ് കശ്മീരിൽ ഭീകരാക്രമണം ഉണ്ടായാൽ പാക്കിസ്ഥാന് തിരിച്ചടി നൽകാനുള്ള വൻ സൈനിക തന്ത്രം ഇന്ത്യ ഒരുക്കുന്നത്. ജമ്മുകാശ്മീരിൽ ഭീകര പ്രവർത്തനങ്ങൾഡ വർധിപ്പിക്കുന്നതിനുള്ള പക്കിസ്ഥാന്റെ ശ്രമികങ്ങളെ തടയുന്നതിനുള്ള പ്രധാന ചുവടുവെയ്പ്പാണ് ഇപ്പോൾ ഇന്ത്യൻ സൈന്യം ആവിഷ്കരിച്ചിരിക്കുന്നത്.

പേരിൽ തന്നെ സൂചിപ്പിക്കുന്നത് പോലെയുള്ള നിലപാടായിരിക്കും ഭീകരാക്രമണം ഉണ്ടായാൽ സൈന്യം സ്വീകരിക്കുക. കശ്മീർ കേന്ദ്രഭരണ പ്രദേശമായതിന് ശേഷം അവിടെ ഭീകരാക്രമണങ്ങൾ കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം കശ്മീരിൽ ഏറ്റവും കുറവ് ഭീകരാക്രമണങ്ങൾ സംഭവിച്ച വർഷമാണ്. ലോകത്തിന്റെയും ഇന്ത്യയുടെയും വിവിധ ഭാ​ഗങ്ങളിൽ നിന്നും വലിയതോതിൽ സഞ്ചാരികൾ കശ്മീരിലെത്തുകയും ചെയ്തു.

അതേസമയം 2023ന്റെ അവസാനമായപ്പോഴേക്കും കശ്മീരിൽ പ്രശ്നങ്ങൾ വീണ്ടും ആരംഭിച്ചു. വന പ്രദേശവും കുന്നിൻ ചെരുവുകളും കേന്ദ്രീകരിച്ച് ഭീകര പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ജനവാസ കേന്ദ്രങ്ങളിലാണ് മുമ്പ് ഭീകരാക്രമണം എങ്കിൽ സൈന്യത്തെ പതിയിരുന്ന് അക്രമിക്കുകയാണ് ചെയ്തത്.