ശബരിമലയിലെ ഇന്നത്തെ ചടങ്ങുകൾ (17.12.2023)

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ, 3 ന് തിരുനട തുറക്കൽ. നിർമ്മാല്യം 3.05 ന്, പതിവ് അഭിഷേകം 3.30 ന്, ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ. 12 ന് ഇരുപത്തിയഞ്ച് കലശപൂജ

തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ. 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും, 6.30ന് ദീപാരാധന. 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് അത്താഴപൂജ. 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.