സച്ചിന്‍ പൈലറ്റിന്റെ ഫോണ്‍ ട്രാക്ക് ചെയ്യുകയും നീക്കങ്ങള്‍ നിരീക്ഷിക്കുയും ചെയ്തതായി ആരോപണം

ജയ്പുര്‍. രാജസ്ഥാനിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ അശോക് ഗഹ്ലോതിനെതിരെ ആരോപണവുമായി അദ്ദേഹത്തിന്റെ ഒഎസ്ഡി. അശോക് ഗഹ്ലോതിന്റെ നേതൃത്വത്തില്‍ സച്ചിന്‍ പൈലറ്റിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നുവെന്നും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നുമാണ് ആരോപണം.

വിമത നീക്കത്തെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇത്. 2020ല്‍ സച്ചിന്‍ ഉപമുഖ്യമന്ത്രിയായിരിക്കെയായിരുന്നു സംഭവം. ഭരണ മാറ്റം ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം കോണ്‍ഗ്രസ് എംഎല്‍എമാരാണ് വിമത നീക്കം നടത്തിയത്. എന്നാല്‍ ഈ നീക്കം പിന്നീട് പാളി പോയി.

ഇതേ തുടര്‍ന്ന് സച്ചിന്‍ പൈലറ്റിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് നീങ്ങി. ഈ സാഹചര്യത്തിലാണ് നീരീക്ഷണം ഏര്‍പ്പെടുത്തിയത്. ഇവര്‍ എവിടെ എല്ലാം പോകുന്നു ആരെ എല്ലാം കാണുന്നുവെന്ന് നിരീക്ഷിച്ചിരുന്നതായിട്ടാണ് ആരോപണം.