സായ് കുമാര്‍ പറഞ്ഞ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചു, ഞങ്ങള്‍ പിരിഞ്ഞെന്ന വാര്‍ത്ത അറിയിച്ചത് മകള്‍

മലയാളികള്‍ അപ്രതീക്ഷിതമായി 2009ല്‍ കേട്ട വാര്‍ത്തയായിരുന്നു സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും വിവാഹം. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും ഒരു മിച്ച് താമസിക്കുകയാണെന്നും ലിവിങ് ടുഗദറാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ ഇരുവരും വലിയ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയും ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നത്.

അതേസമയം ഇരുവരും വേര്‍ പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഒരു അഭിമുഖത്തിലെ സായ് കുമാറിന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ഇപ്പോള്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് സായ് കുമാറും ബിന്ദു പണിക്കരും. തങ്ങള്‍ ഗോസിപ്പുകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരാണെന്ന് ബിന്ദു പണിക്കര്‍ പറയുന്നു.

ഒരു ദിവസം ഞങ്ങള്‍ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മോള്‍ എത്തുന്നത്. ഗയ്‌സ് നിങ്ങള്‍ ഒരു കാര്യം അറിഞ്ഞോ നിങ്ങള്‍ പിരിഞ്ഞൂട്ടോ എന്ന് അവള്‍ പറഞ്ഞു. തുടര്‍ന്നാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി അവള്‍ പറഞ്ഞതെന്നും ഇരുവരും പറയുന്നു. അടുത്ത ദിവസം കുറേപ്പേര്‍ വിളിച്ചു. എന്റെ സുഹൃത്ത് വിളിച്ച് വീട്ടിലാണോ എന്നെല്ലാം ചോദിച്ചുവെന്ന് സായ് കുമാര്‍ പറഞ്ഞു. മകള്‍ കല്യാണിയെക്കുറിച്ചു ഇരുവരും പറയുന്നുണ്ട്.

കല്യാണി എല്ലാ കാര്യങ്ങള്‍ പറയുന്നതും ചോദിക്കുന്നതും സായ് കുമാറിനോടാണെന്ന് ബിന്ദു പണിക്കര്‍ പറയുന്നു. ചോദിക്കുന്ന എല്ലാ കാര്യവും സമ്മതിക്കും. കല്യാണിയില്‍ അങ്ങനെ കുറ്റം ഒന്നും കണ്ടിട്ടില്ല അതുകൊണ്ട് കുറ്റം പറയേണ്ടിവന്നിട്ടില്ലെന്നും പിന്നെ വഴക്ക് പറഞ്ഞിട്ടുണ്ടെങ്കില്‍ ബിന്ദുവാണെന്നും സായ് കുമാര്‍ പറയുന്നു.