ഏഴുമാസം ഗർഭിണിയായി യുവതി ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ , സംഭവം ഇടുക്കിയിൽ

ഇടുക്കി : ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ. ഇടുക്കി പത്തേക്കർ പുത്തൻവീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ (25) ആണ് മരിച്ചത്. ഏഴുമാസം ഗർഭിണിയായി യുവതിയെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുവിന്റെ അമ്മ ജോലികഴിഞ്ഞ് വന്നപ്പോഴായിരുന്നു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉപ്പുതുറ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിഷ്ണുവിന്റെ അമ്മ ജോലി കഴിഞ്ഞെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുറക്കാതായതോടെ മകനെ വിളിച്ചുവരുത്തി വീടിനു പിൻവശത്തെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ഗ്രീഷ്മയെ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുണ്ടക്കയം ചോറ്റി വേങ്ങത്താനം എസ്റ്റേറ്റ് അമ്മുഭവനിൽ ഗണേശൻ- സെൽവി ദമ്പതികളുടെ മകളായ ഗ്രീഷ്മയും വിഷ്ണുവും കഴിഞ്ഞ ഒക്ടോബറിലാണു വിവാഹിതരായത്. എന്നതാണന് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.