മുഖകാന്തി നിലനിർത്തിയത് പപ്പായ, സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി സാജൻ സൂര്യ

മലയാളികളുടെ പ്രിയപ്പെട്ട ടിവി താരമാണ് സാജൻ സൂര്യ. നിരവധി സീരിയലുകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ഇദ്ദേഹം. സീരിയൽ രം​ഗത്തേക്ക് സാജൻ കടന്നുവന്നിട്ട് ഇരുപത്തിഒന്ന് വർഷമാവുന്നു. ഇരുപത്തിയൊന്ന് വർഷങ്ങൾ മുൻപേ സാജൻ എങ്ങനെ അഭിനയ ജീവിതം തുടങ്ങിയോ. ഇന്നും ആമുഖഭാവം തന്നെയാണ് താരത്തിന്. നിരവധി ആരാധകരാണ് സാജന്റെ മുഖസൗന്ദര്യത്തിന്റെ രഹസ്യം തെര‍ഞ്ഞെത്. മുഖകാന്തി വർദ്ധിപ്പിക്കാൻ സാജൻ ഉപയോ​ഗിച്ച പൊടിക്കൈ താരം തന്നെ വെളിപ്പെടുത്തുകയാണ്.

ഇത്രയും കാലം നിൽക്കാൻ എന്റെതായ വലിയൊരു എഫേർട്ട് ഞാനെടുത്തിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് സാജൻ. വളരെ റിലാക്സ്ഡായി ശരിക്കും എൻജോയ് ചെയ്താണ് ഞാൻസീരിയൽ ചെയ്യുന്നത്. മനസ്സും ശരീരവും നന്നായി ഫ്രഷാക്കി വെയ്ക്കുക എന്നത് എൻ്റെ രീതിയാണ്. അതുകൊണ്ടായിരിക്കാം ഇങ്ങനെയിരിക്കാനാവുന്നത് എന്നാണ് എൻ്റെയൊരു ധാരണയന്ന് അദ്ദേഹം പറയുന്നു

അച്ഛനും അമ്മയുമൊക്കെ നല്ല സുന്ദരനും സുന്ദരിയുമൊക്കെയായിരുന്നു. ജനുസ്സും ദൈവാധീനവും സഹായിച്ചിട്ടുണ്ടാവാം. വലിയ ആർട്ടിസ്റ്റുകളൊക്കെ ഫോളോ ചെയ്യുന്ന ഡയറ്റും മറ്റ് കാര്യങ്ങളുമൊക്കെ ഉണ്ടാവും. അതെന്താണെന്ന് പോലും എനിയ്ക്കറിയില്ല. ഞാനെന്തായാലും ഇതൊന്നും ഫോളോ ചെയ്യാത്ത ആളാണ്.

മുഖ സൗന്ദര്യം നില നിർത്താനായിട്ട് വീട്ടിൽ പപ്പായ പഴുത്ത് നിൽപ്പുണ്ടെങ്കിൽ പപ്പായയും തേനും കൂടി ചേർത്തിടും. അല്ലെങ്കിൽ വല്ലപ്പോഴും വെള്ളരിക്ക വെട്ടി കണ്ണിൽ വെയ്ക്കും. ശരീരം ഏകദേശം എപ്പോഴും ഒരേ രീതിയിൽ കാത്തുസൂക്ഷിക്കുകയെന്നതാണ്. അതിനു വേണ്ടിയുള്ള സാധാരണ ശരീരശ്രദ്ധ വെച്ചുപുലർത്താറുണ്ടെന്നും അദ്ദേഹം പറയുന്നു.