കൂടപ്പിറപ്പിന്റെ കാല് പിടിച്ചു അമ്മയെ നോക്കാൻ, ഓർമ്മക്കുറവുള്ള അച്ഛനെ ഒറ്റക്കാക്കി ഏഴ് ദിവസമായ അലച്ചിൽ, കണ്ണുനനയിപ്പിക്കുന്ന യുവാവിന്റെ കുറിപ്പ്

മക്കളെ വളർത്തി വലുതാക്കി മാതാപിതാക്കൾ അവരുടെ ജീവിതം നല്ലനിലയിലെത്തിക്കാൻ കഷ്ടപ്പെടുന്നത് ആയുസ്സിന്റെ പകുതി സമയമാണ്. മാതാപിതാക്കൾ അവശ നിലയിൽ എത്തിമ്പോൾ എത്രപേർ അവരെ കരുതലോടെ നോക്കുന്നുണ്ട്. അവർക്ക് ഒരു നേരത്തെ ഭക്ഷണം നല്ല മനസ്സോടെ നൽകുന്നുണ്ട്. ഇന്ന് സാമൂഹ്യമാധ്യമങ്ങലെ കരയിപ്പിച്ച ഒരു കുറിപ്പ് നിമിഷ നേരം കൊണ്ടാണ് വൈറലായത്.

ശ്രീ പൊന്നിനി എന്ന വ്യക്തിയുടേതാണ് കുറിപ്പ്
എൻ്റെ അമ്മയുടെ കൈ ഒടിഞ്ഞു, ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിയിൽ ആയിട്ട് ഏഴ് ദിവസ്സമായി.ഒരു പാട് വിഷമിച്ചാണ് ഈ കുറിപ്പ് പങ്കുവെയ്ക്കുന്നത് ഇടുന്നത്. അമ്മയുടെ കൂടെ നിൽക്കാനോ വീട്ടിൽ ഒന്ന് നിന്ന് നോക്കാനോ ആരും തയ്യാറായില്ല. രണ്ട് മുതിർന്ന പെൺ കൂടപ്പിറപ്പുകൾ ഉണ്ട്.പക്ഷേ കാല് പിടിച്ച് പറഞ്ഞിട്ടും ആരും ഉണ്ടായില്ല. വീട്ടിൽ ഓർമ്മക്കുറവുള്ള അച്ഛനെ ഒറ്റക്ക് നിർത്തി രാത്രി ചോറ് കൊടുത്ത് ആശുപത്രിയിലേക്ക് വരുമ്പോ ഒറ്റക്ക് നിക്കാൻ പേടിയാന്നു പറയുമ്പോ സഹിക്കില്ല.ഏഴ് ദിവസമായ അലച്ചിൽ.മാനസിക സമ്മർദം ചിലപ്പൊ താങ്ങില്ല. ഒരു കൂട്ട് പോലുമില്ലാത്ത എന്നെ ഒറ്റപ്പെടുത്തിയവരോട് പറഞ്ഞു മനസ്സിലാക്കാൻ ഒന്നുമില്ല. എല്ലാം ദൈവത്തിനു സമർപ്പിക്കുന്നു.

ഈ കുറിപ്പിന്റെ അനുകൂലിച്ചും യുവാവിന്റെ അനു​ഗ്രഹിച്ചും ധാരാളം പേർ രം​ഗത്തെത്തി. പലരും അവരുടെ സമാന രീതിയിലുള്ള അനുഭവം പങ്കുവെച്ചു. അമ്മയുടെ അനുഗ്രഹവും ഞങ്ങളുടെ പ്രാർത്ഥനയും സഹോദരന് എപ്പോഴും കൂടെ ഉണ്ടെന്ന് ചിലർ പറയുന്നു. തന്റെ സമ്പാദ്യം മുഴുവൻ മക്കളെ പോറ്റി അവസനാം ഒരുതുള്ളി വെള്ളം കിട്ടാതെ ഈ ലോകത്തോട് വിടപറയുന്ന ധാരാളം മാതാപിതാക്കൾ ഈ സമൂഹത്തിലുണ്ട്. ബന്ധങ്ങളുടെ മൂല്യങ്ങൾ ഞെട്ടറ്റുപോയ സമൂഹം ഇന്നിന്റെ ശാപമാണ്.