ഈ പുരസ്‌കാരം കിട്ടാൻ കാരണം അവളാണ്, ഭാര്യക്ക് നന്ദിയുമായി സജിൻ

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സജിൻ. സാന്ത്വനത്തിലെ ശിവൻ എന്ന കഥാപാത്രത്തെയാമണ് സജിൻ അവതരിപ്പിക്കുന്നത്. നടി ഷഫ്‌നയുടെ ഭർത്താവാണ് താരം. പ്ലസ് ടു എന്ന ചിത്രത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച സജിൻ ഇപ്പോൾ സീരിയൽ രംഗത്തെ മിന്നും താരമാണ്. 11 വർഷം അവസരം തേടി നടന്ന ശേഷമാണ് സജിൻ സിനിമയിൽ എത്തിയത്. ശിവൻ എന്ന കഥാപാത്രത്തിന് വേണ്ടി മിന്നലെ ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടിയപ്പോൾ തന്നെ സ്‌നേഹിയ്ക്കുന്ന ഓരോരുത്തർക്കും നന്ദി പറയാൻ സജിൻ മറന്നില്ല.

വാക്കുകളിങ്ങനെ, എന്റെ ആദ്യത്തെ അവാർഡ് ആണ് മിന്നലെ ബെസ്റ്റ് ആക്ടർ അവാർഡ്, അതും എന്റെ ആദ്യത്തെ സീരിയലായ സാന്ത്വനത്തിന് ലഭിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. പ്രേക്ഷക പിന്തുണകൊണ്ട് മാത്രമാണ് ഇന്ന് ഈ പുരസ്‌കാരത്തിന് ഞാൻ അർഹനായത്, അവരോട് എന്നും കടപ്പെട്ടിരിയ്ക്കുന്നു. പുരസ്‌കാരത്തിന് എന്നെ പരിഗണിച്ചവർക്കും നന്ദി.

ഈ പുരസ്‌കാരം വാങ്ങി ഇന്ന് ഞാൻ ഇവിടെ നിൽക്കുമ്പോൾ കുറച്ച് ആൾക്കാരോട് നന്ദി പറയാതെ വയ്യ. ഞങ്ങളുടെ പ്രൊഡ്യൂസറായ രഞ്ജിത്തേട്ടനും ചിപ്പി ചേച്ചിയ്ക്കും ആണ് ആദ്യത്തെ നന്ദി. അവരാണ് എന്നെ ശിവന് വേണ്ടി തിരഞ്ഞെടുത്തത്. ഞങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറായ സജിത്ത് ചേട്ടനോടും നന്ദിയുണ്ട്. സാന്ത്വനത്തിന്റെ സംവിധായകൻ ആദിത്യനും ഫുൾ ടീമിനും നന്ദി പറയാൻ സജിൻ മറന്നില്ല

പിന്നെ ഏറ്റവും വലിയ നന്ദി തന്റെ ഭാര്യ ഷഫ്‌നയ്ക്ക് ആണ് എന്ന് സജിൻ എടുത്ത് പറഞ്ഞു. ഷഫ്‌ന മുഖാന്തരമാണ് താൻ ഈ സീരിയലിലേക്ക് എത്തിയത്. അഭിനയിക്കണം നടൻ ആകണം എന്ന ആഗ്രഹത്തിന്റെ പുറത്ത് ഒരുപാട് അവസരങ്ങൾ നോക്കി പോയപ്പോഴും ഫുൾ പിന്തുണ നൽകിയ ആളാണ് ഭാര്യ ഷഫ്‌ന എന്നും, ഷഫ്‌ന വഴിയാണ് സാന്ത്വനത്തിന്റെ ഓഡിഷന് പോയത്