ഹാപ്പി ബർത്ത് ഡേ മൈ ലവ് പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസിച്ച് സജിൻ

ഷഫ്‌നയുടെ പിറന്നാൾ ദിനത്തിൽ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ട് സജിൻ. ഹാപ്പി ബർത്ത് ഡേ മൈ ലവ് എന്നാണ്‌ സജിൻ. ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. ഇരുവരും ചുംബിക്കുന്ന ചിത്രങ്ങളാണ് അധികവും. വിവാഹിതരായി വർഷങ്ങൾ പിന്നിട്ടിട്ടും ഇരുവരും ഇപ്പോഴും തീവ്രമായ പ്രണയത്തിലാണ്.

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് സജിനും ഷഫ്‌നയും. സാന്ത്വനം എന്ന പരമ്പരയിൽ ശിവൻ എന്ന കഥാപാത്രമായി തിളങ്ങുകയാണ് സജിൻ. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് സജിൻ അഭിനയ രംഗത്തെത്തുന്നത്. ഈ ചിത്രത്തിൽ നായികയായിരുന്ന ഷഫ്‌നയെ തന്നെയാണ് സജിൻ പ്രണയിച്ച് വിവാഹം ചെയ്തത്. മോഹൻലാൽ ചിത്രമായ ഭഗവാന്റെ ഷൂട്ട് കാണാൻ പോയപ്പോഴാണ് സജിൻ ആദ്യമായി ഷഫ്‌നയെ കാണുന്നത്. പിന്നീടാണ് പ്ലസ്ടു എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. പക്ഷെ അപ്പോഴൊന്നും പ്രണയം ഉണ്ടായിരുന്നില്ല എന്നാണ് സജിൻ തന്നെ പറയുന്നത്.

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെയാണ് ഷഫ്‌ന ബാലതാരമായെത്തുന്നത്. ശ്രീനിവസന്റെയും സംഗീതയുടെയും മക്കളിലൊരാളായി അഭിനയിച്ച ഷഫ്‌ന പിന്നീട്‌ പ്രണയ വർണങ്ങൾ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.കഥപറയുമ്പോൾ എന്ന ചിത്രത്തിൽ വീണ്ടും ശ്രനീവാസന്റെ മകളായി തിരിച്ചുവന്നു.ഈ ചിത്രത്തിന്റെ തന്നെ തമിഴ്‌,തെലുങ്ക്‌ പതിപ്പിലും ഷഫ്‌ന അഭിനയിച്ചു.തുടർന്ന്‌ ആഗതൻ,കൻമഴ പെയ്യും മുമ്പ്‌,പ്ലസ്‌ ടു,ആത്മകഥ,നവാഗതർക്ക്‌ സ്വാഗതം,ലോക്‌പാൽ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.അമലപോളും ഫഹദ്‌ ഫാസിലും ജോഡികളായ ഒരു ഇന്ത്യൻ പ്രണയകഥയാണ്‌ ഒടുവിൽ റിലീസ്‌ ചെയ്‌ത ചിത്രം.