വിശേഷം ഒന്നും ആയില്ലേയെന്ന് ചിലർ ചോദിക്കാറുണ്ട്- സജിനും ഷഫ്നയും

ദാമ്പത്യം എട്ട് വർഷം പിന്നിട്ടിട്ടും നവദമ്പതികളെപ്പോലെ ഓരോ ദിവസവും ആസ്വദിക്കുകയാണ് സജിനും ഷഫ്നയും. പ്ലസ് ടു എന്ന സിനിമയിൽ സജിനും ഷഫ്നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിവാഹം കഴിഞ്ഞ ശേഷം വളരെ വിരളമായി മാത്രമാണ് സജിനും ഷഫ്നയും ഒരുമിച്ച് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുവരും ഷൂട്ടിങ് തിരക്കുകളിലായതിനാലാണ് അഭിമുഖങ്ങളിൽ ഒന്നും ഒരുമിച്ച് എത്താതിരുന്നത്.

ഇപ്പോളിതാ ഇവരുടെ പ്രണയ കഥയാണ് വൈറലാവുന്നത്. കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടില്ല. പക്ഷെ കഥ പറയുമ്പോൾ ചെയ്ത ശേഷം തെലുങ്കിൽ നിന്നും ഒരു തിരക്കഥാകൃത്ത് വിളിച്ചിരുന്നു. മൂന്ന് മണിക്കൂറോളം ഇരുന്ന് അയാൾ ഫോണിലൂടെ കഥ പറഞ്ഞു.’

‘ശേഷം വലിയ പേമെന്റ് ആ സമയത്ത് എനിക്ക് അയാൾ ഓഫർ ചെയ്തു. ശേഷം അയാൾ എന്നോട് പറഞ്ഞു ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന്. എന്ത് അഡ്ജസ്റ്റ്മെന്റ് എന്ന് ചോദിച്ചപ്പോഴാണ് ഡയറക്ടർക്കൊപ്പം ചില അഡ്ജസ്റ്റ്മെന്റുകൾ ചെയ്യണമെന്ന് അയാൾ പറഞ്ഞത്. അപ്പോൽ തന്നെ അയാളോട് താൽപര്യമില്ലെന്ന് പറഞ്ഞു.’

‘പിന്നെ കുറച്ച് വർഷം കഴിഞ്ഞ് അയാൾ വീണ്ടും വിളിച്ചു. തീരുമാനം മാറിയോന്ന് അറിയാൻ. ഇവർക്കൊന്നും ഉളുപ്പില്ലേയെന്നാണ് എനിക്ക് അപ്പോൾ തോന്നിയത്. മേലാൽ വിളിച്ചേക്കരുതെന്ന് പറഞ്ഞ് കട്ട് ചെയ്തു. വിശേഷം ഒന്നും ആയില്ലേ? എട്ട് ഒമ്പത് വർഷം ആയില്ലേ വിവാഹം കഴിഞ്ഞിട്ട് എന്നൊക്കെ ചോദിക്കാറുണ്ട് ആളുകൾ.’

‘അതും നമ്മുടെ ക്ലോസ് സർക്കിളിൽ ഉള്ളവർ മാത്രം. സാന്ത്വനത്തിൽ അവസരം ലഭിച്ച ശേഷം സജിൻ ഉറങ്ങാൻ തുടങ്ങിയത്. അതിന് മുമ്പ് രാത്രിയൊക്കെ ഉറക്കമില്ലാതെ ഇരിക്കും. മെന്റൽ സാറ്റിസ്ഫാക്ഷൻ ഇല്ലാത്തത് കൊണ്ടായിരുന്നു.’ ‘പലപ്പോഴും പുലർച്ചെ വരെയൊക്കെ ഉണർന്നിരിക്കും പിന്നെ എപ്പഴോ കുറച്ച് സമയം ഉറങ്ങും. സാന്ത്വനത്തിൽ അഭിനയിക്കാൻ തുടങ്ങിയ ശേഷം സജിൻ ഉറങ്ങുന്നത് കാണുന്നത് തന്നെ സന്തോഷമാണ്’ ഷഫ്ന പറയുന്നു.

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഷഫ്‌ന നസീം. ശ്രീനിവസന്റെയും സംഗീതയുടെയും മക്കളിലൊരാളായി അഭിനയിച്ച ഷഫ്‌ന പിന്നീട്‌ പ്രണയ വർണങ്ങൾ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. കഥപറയുമ്പോൾ എന്ന ചിത്രത്തിൽ വീണ്ടും ശ്രനീവാസന്റെ മകളായി തിരിച്ചുവന്നു. ഈ ചിത്രത്തിന്റെ തന്നെ തമിഴ്‌,തെലുങ്ക്‌ പതിപ്പിലും ഷഫ്‌ന അഭിനയിച്ചു. തുടർന്ന്‌ ആഗതൻ,കൻമഴ പെയ്യും മുമ്പ്‌,പ്ലസ്‌ ടു,ആത്മകഥ, നവാഗതർക്ക്‌ സ്വാഗതം, ലോക്‌പാൽ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അമലപോളും ഫഹദ്‌ ഫാസിലും ജോഡികളായ ഒരു ഇന്ത്യൻ പ്രണയകഥയാണ്‌ ഒടുവിൽ റിലീസ്‌ ചെയ്‌ത ചിത്രം. സിനിമകളിലും സീരിയലുകളിലും സജീവമായ സജിനാണ് ഭർത്താവ്.

പ്ലസ്‌ ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് സജിൻ.ചിത്രത്തിൽ സഹനടന്റെ വേഷത്തിലാണ്‌ സജിൻ എത്തിയത്‌. സൗഹൃദത്തിലൂടെ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിച്ചത്.പ്ലസ്‌ ടു എന്ന ചിത്രത്തിൽ ഒരുമിച്ചതോടെ ആ സൗഹൃദം പ്രണയത്തിലേക്ക്‌ വഴിമാറുകയായിരുന്നു. സാന്ത്വനം എന്ന പരമ്പരയിൽ ശ്രദ്ധേയമായ വേഷത്തിൽ സജിൻ എത്തുന്നുണ്ട്.