സ്വര്‍ണ കാലുകളുള്ള നടിയെന്ന വിളി, കിടിലൻ മറുപടി നൽകി സംയുക്ത മേനോൻ

പോപ്കോൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് സംയുക്ത മേനോൻ. ആദ്യ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ലെങ്കിലും താരത്തിന്റെ രണ്ടാമത്തെ ചിത്രമായ തീവണ്ടി വളരയധീകം ശ്രദ്ധ നേടി. തുടർന്ന് നിരവധി അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. മലയാളത്തിന് പുറമെ നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചു. ലില്ലി,ഉയരെ,കൽക്കി,കടുവ തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങൾ.

സംയുക്തയുടെ തെലുങ്ക് ചിത്രം വിരൂപാക്ഷയും മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. ഇതിനിടെ ചിത്രത്തിന്റെ പ്രസ് മീറ്റിനിടയില്‍ തെലുങ്ക് മാധ്യമ പ്രവര്‍ത്തകന് സംയുക്ത നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. സ്വര്‍ണ കാലുള്ള നടിയായപ്പോള്‍ എന്തു തോന്നിയെന്നാ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിക്കുന്ന നായികയായതോടെ ഭാഗ്യനായിക എന്നാണ് സംയുക്തയെ തെന്നിന്ത്യന്‍ സിനിമാ ലോകം വിളിക്കുന്നത്. ഈ ഭാഗ്യത്തെ സൂചിപ്പിക്കുന്നതിനായാണ് ഗോള്‍ഡന്‍ കാലുകളുള്ള നായിക എന്ന പ്രയോഗം ഉപയോഗിക്കുന്നത്.

വിജയ ശതമാനം നോക്കിയാണ് തെലുങ്ക് സിനിമയില്‍ നായികമാരെ തെരഞ്ഞെടുക്കുന്നത്. തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്ന നടിമാര്‍ക്ക് സ്വര്‍ണ കാലുള്ളവര്‍ എന്ന ടാഗ് ലഭിക്കാറുണ്ട്. അതുപോലെ പരാജയങ്ങള്‍ സംഭവിക്കുന്ന നടിമാര്‍ക്ക് ഇരുമ്പ് കാലുള്ളവര്‍ എന്ന ടാഗും ലഭിക്കാറുണ്ട്. സ്വര്‍ണ കാല്‍ ടാഗിനോട് എന്ത് തോന്നുന്നു എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ സംയുക്തയോട് ചോദിച്ചത്.

ഒരു സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടാവും. വിജയങ്ങളുണ്ടാകുന്നത് ഭാഗ്യം കൊണ്ടാണെന്ന് പറയുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. നല്ല സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുക്കുന്നതിലൂടെയും നല്ല പെര്‍ഫോമന്‍സ് കാഴ്ച വെക്കുന്നതിലൂടെയും സ്ത്രീകള്‍ വലിയ പരിശ്രമം നടത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയങ്ങളുണ്ടാകുന്നത് എന്നാണ് സംയുക്ത നല്‍കിയ മറുപടി.