,പ്രിയ കൂട്ടുകാരെ, ഭാര്യ ഗര്‍ഭിണി ആകുമ്പോള്‍ ഒരിക്കലും നമ്മുടെ മിടുക്കായി കാണരുതേ, ശ്രദ്ധേയമായി കുറിപ്പ്

കുറച്ച് ദിവസമായി ഭാര്യയെ മര്‍ദിക്കുകയും ജീവനെടുക്കുകയും വരെ ചെയ്യുന്ന ഭര്‍ത്താക്കന്മാരുടെ വാര്‍ത്തകളാണ് പുറത്തെത്തുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള ഗാര്‍ഹിക പീഡനങ്ങളും മറ്റ് ക്രൂരതകളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ സനല്‍ അമ്പിളി എന്ന യുവാവ് പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. എന്റെ തൂലിക എന്ന ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയിലാണ് സനല്‍ കുറിപ്പ് പങ്കുവെച്ചത്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം, പെണ്ണ് സുന്ദരിയാകുന്നത് എപ്പോഴാണെന്ന് പറഞ്ഞുള്ള ഒരുപാടു പോസ്റ്റുകള്‍ എല്ലാ ഗ്രൂപ്പിലും കണ്ട്… ഭര്‍ത്താവ് സുന്ദരന്‍ ആകുന്നത് എപ്പഴാണെന്ന് എവിടെയും കണ്ടിട്ടില്ല. ഞാന്‍ അഞ്ചാറു ദിവസം ഒരേ ഡ്രസ്സ് ഇട്ട് നടക്കാറുണ്ടായിരുന്നു… എനിക്ക് അലക്കാനുള്ള മടികൊണ്ടും അമ്മയെ കൊണ്ട് അലപ്പിക്കണ്ട എന്ന് കരുതിയത് കൊണ്ടും ഞാന്‍ അങ്ങിനെ നടന്നു. 4 വര്‍ഷം പ്രേമിച്ചു ഒരു പെണ്ണിനെ കെട്ടിയതിനു ശേഷം ഒരു ദിവസം ഞാന്‍ 3 തവണ ഉടുപ്പ് മാറും… അതും അലക്കി സ്റ്റിഫ് and ഷൈന്‍ ഇട്ടു തേച്ചു മടക്കിയത്… അത് ഇട്ടില്ലേല്‍ അവളുടെ മാന്തും കൊള്ളണം. പ്രണയം പോലെ അല്ല ജീവിതം എന്നൊക്കെ പറയുന്നവര്‍ അങ്ങ് മാറി നിന്നാട്ടെ…. അവള്‍ എന്റെ ഡ്രസ്സ് അലക്കുന്നതിലൂടെ എനിക്ക് ഭക്ഷണം ഉണ്ടാക്കി തരുന്നതിലൂടെ അവളിലെ പ്രണയം വീണ്ടും വീണ്ടും എന്റെ മധു ചക്ഷകം നിറഞ്ഞു കവിയുകയായിരുന്നു… എന്നിലെ പ്രണയം വെറും നോക്കുകുത്തി ആക്കിക്കൊണ്ട് അവള്‍ എന്നിലേക്ക് പടര്‍ന്നുകയറുകയായിരുന്നു. അവളെന്നില്‍ പൗര്‍ണമി ആകുമ്‌ബോള്‍ തിരികെ നല്‍കാന്‍ ഒന്നുമില്ലല്ലോ എന്ന എന്റെ വേവലാതിക്ക് അറുതി ആയി കൊണ്ട് അവള്‍ സ്വപ്നങ്ങളുടെ അപാരതയിലേക്ക് എന്നെ കൊണ്ടുപോയി. അവള്‍ എന്റെ കുഞ്ഞിനെ ചുമക്കാന്‍ തുടങ്ങിയിരിക്കുന്നു…. പ്രണയത്തിന്റെ ആത്മരതികള്‍ ഹൃദയങ്കമായി കരുതലിന്റെ പുത്തന്‍ ആകാശം തേടിയിറങ്ങുന്ന അനുഭൂതി.

ആദ്യത്തെ മൂന്ന് മാസം വളരെ ശ്രദ്ധിക്കണമല്ലോ. അപ്പുറത്തുള്ള കനാലില്‍ തുണി അലക്കാന്‍ പോകുമ്‌ബോ കൂടെ അവളും വരും… അവള്‍ നോക്കിയിരിക്കും കരയില്‍… അങ്ങിനല്ല. ഇങ്ങിനെ. അതെടുത്തു ഇതുപോലെ ചെയ്യ് എന്നൊക്കെ പറഞ്ഞു…. അത്രേം നാളും സ്വന്തം ഷഡ്ഢിപോലും തിരുമ്മിയിടാത്ത ഞാന്‍ അവളുടെ അടിവസ്ത്രങ്ങള്‍ വരെ അലക്കിക്കൊടുക്കുന്നതില്‍ കണ്ട് നിക്കുന്ന കൂതറ നാട്ടുകാരെ അവര്‍ തന്നതിന്റെ ഇരട്ടി പുച്ഛം നല്‍കി അവഗണിച്ചു…. രാത്രി നന്നായി ഒന്നുറങ്ങി വരുമ്പോഴേക്കും അവളുടെ വിളികേള്‍ക്കാം…. ചേട്ടായി നടു വേദനിക്കുന്നു… തടവി താ… കമിഴ്ന്നു കിടക്കാന്‍ പാടില്ലാലോ മോളൂസേ പിന്നെങ്ങനാ… വയ്യ ചേട്ടായീ ന്ന് അവള്‍ പറയുമ്പോ ഇടനെഞ്ചില്‍ പിടയുന്നൊരു വേദന ഉണ്ട്… കാലില്‍ മസില്‍ കേറുന്നു ചേട്ടായീ ന്ന് പറഞ്ഞൊരു കരച്ചില്‍ ഉണ്ട്. നേരം വെളുക്കുന്നത് വരെ അവളുടെ കാല്‍ മസ്സാജ് ചെയ്ത് കൊടുക്കുന്നത് അവള്‍ ഞങ്ങള്‍ക്കായി വിരിയിക്കുന്ന മാലാഖയ്ക്ക് വേണ്ടിയല്ല…. എന്നെ ഞാനാക്കിയ എന്റെ ഹൃദയ പുഷ്പത്തിനുള്ള പ്രണയോപഹരമായുമല്ല. അവള്‍ എന്നെ തിരഞ്ഞു പിടിച്ചതില്‍ ഉള്ള വിശ്വാസം എന്നിലേല്‍പ്പിക്കുന്ന കടമകളിലുള്ള എന്റെ ബന്ധനം.

പ്രിയ കൂട്ടുകാരെ. ഭാര്യ ഗര്‍ഭിണി ആകുമ്പോള്‍ ഒരിക്കലും നമ്മുടെ മിടുക്കായി കാണരുതേ. അവള്‍ ജീവിതത്തില്‍ നമുക്കായി ഏറ്റവും കൂടുതല്‍ സഹിക്കാനായി തയ്യാറെടുക്കുകയാണെന്ന് മനസ്സിലാക്കുക.. അവളുടെ മുടിയിണകള്‍ നമ്മള്‍ക്ക് ഏറ്റവും ഹൃദ്യമാകുന്നത് പ്രണയിക്കുമ്‌ബോള്‍ മാത്രമാണ്… കഴിക്കുമ്‌ബോള്‍ വല്ലപ്പോഴും കിട്ടുന്ന മുടിനാരിനെ വെറുക്കുന്ന നമ്മള്‍ കിട്ടാത്ത മുടിയെ കുറിച്ച് അവളെ പുകഴ്ത്താറുണ്ടോ..??? കഴിക്കുമ്‌ബോള്‍ ഉപ്പുകൂടി എന്ന് പറഞ്ഞു ദേഷ്യപ്പെടുമ്‌ബോള്‍ ഒരിക്കലെങ്കിലും ഇന്നത്തെ ആഹാരം നന്നായിരുന്നു എന്ന് പറഞ്ഞിട്ടുണ്ടോ… പറയണം… അതാണ് അവള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സ്‌നേഹം.

പ്രിയതമയെ സ്‌നേഹിക്കുന്നു എന്ന് വരുത്തി തീര്‍ത്താല്‍ മാത്രം പോരാ… അത് അവളില്‍ അനുഭൂതിയാകണം… അവളുടെ മുടിയുടെ തുമ്പുമുതല്‍ കാല്‍ നഖം വരെ അവള്‍ ആണ് എന്നറിയണം… പ്രണയം അവളുടെ എല്ലാ കണികകളിലുമുണ്ട്…. അവള്‍ നമ്മളില്‍ നിറഞ്ഞു നില്‍ക്കുമ്‌ബോള്‍ മാത്രമാണ് നമ്മള്‍ നമ്മളാകുന്നത്. ഇനി ആദ്യം ചോദിച്ചതിന് ഉത്തരം പറയാം… ഭാര്യ സുന്ദരിയാകുന്നത് ഭര്‍ത്താവ് സ്നേഹിക്കുമ്‌ബോള്‍ ആകുമായിരിക്കാം…. എന്നാല്‍ ഭര്‍ത്താവ് സുന്ദരനാകുന്നത് അവളുടെ വല്ലായ്മകളില്‍ ഒപ്പം ഉണ്ടെന്ന് അവള്‍ക്ക് തോന്നുമ്പോള്‍ മാത്രമാണ്…