ഭര്‍ത്താവിന്റെ മദ്യപാനശീലം മാറ്റാന്‍ പൂജ നിര്‍ദേശിക്കണമെന്ന് യുവതി, തഗ്ഗ് മറുപടിയുമായി ഹരി പത്തനാപുരം

പൊതുവെ പല മലയാളികളും എന്ത് പ്രശ്‌നം ഉണ്ടായാലും ആദ്യം ആശ്രയിക്കുന്ന വ്യക്തിയാണ് ജ്യോത്സ്യന്‍. എന്തെങ്കിലും ഒരു അസുഖം വന്നാല്‍ ആശുപത്രിയില്‍ പോകുന്നതിനു പകരം ജ്യോത്സ്യമാരുടെ അടുത്ത് പോകുന്ന നിരവധി ആള്‍ക്കാരുണ്ട് നമുക്കുചുറ്റും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഒരു ജോതിഷ പരിപാടിയില്‍ ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താന്‍ വേണ്ടി പോംവഴിയായി പൂജ നടത്താന്‍ ആവശ്യപ്പെട്ട് വിളിച്ച സ്ത്രീ.

ഭര്‍ത്താവിന്റെ മദ്യപാനം മാറ്റാനായി പൂജ ചെയ്യാന്‍ ആവശ്യപ്പെട്ട് ഒരു ചാനല്‍ ജ്യോതിഷം പരിപാടിയിലേക്ക് വിളിച്ച യുവതിക്ക് ഹരി പത്തനാപുരം നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധേയമാകുന്നത്. ഭര്‍ത്താവിന്റെ മദ്യപാന ശീലം മാറാനായി പൂജ നിര്‍ദേശിക്കണമെന്ന് പറഞ്ഞായിരുന്നു യുവതി വിളിച്ചത്. ഇതിന് ഹരി പത്തനാപുരം നല്‍കിയ മറുപടിയാണ് വൈറലായി മാറിയത്.

യുവതിയോട് ഭര്‍ത്താവ് അമിതമായി മദ്യപിക്കുന്ന ആളാണോ എന്ന് ഹരി പത്തനാപുരം ചോദിക്കുന്നു. സ്ത്രീ പറഞ്ഞത് അങ്ങനെയൊന്നുമില്ല വല്ലപ്പോഴും മാത്രമാണ് മദ്യപിക്കാറുള്ളതെന്നാണ്, പിന്നെ എന്താണ് പ്രശ്‌നം എന്ന് യുവതിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം ആഴ്ചയിലൊരിക്കല്‍ ജോലി കഴിഞ്ഞു വന്നാലുടന്‍ വീട്ടിലിരുന്ന് അല്‍പം കഴിക്കും. ഇത് മനാറ്റാന്‍ വേണ്ടയാണ് പൂജ ചെയ്യാന്‍ യുവതി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഹരി പത്തനാപുരം ചോദിച്ചു ഭര്‍ത്താവ് മദ്യപിച്ചാല്‍ വഴക്കുണ്ടാക്കുന്ന വ്യക്തിയാണോ? അങ്ങനെയൊന്നുമില്ല അദ്ദേഹം വളരെ സൈലന്റ് ആണ്.

ഇതു കേട്ടതോടെ ഹരി പത്തനാപുരം എന്റെ പൊന്നോ, തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ ജോലി ചെയ്യുന്ന ആള് ഞായറാഴ്ച ഒരു ദിവസം ചെറിയ ഒരു സാധനം മേടിച്ചു വീട്ടില്‍ കൊണ്ടുവന്ന് സ്വസ്ഥമായി കുടിച്ച് വഴക്കും ഇല്ലാതെ വീട്ടില്‍ കിടന്നുറങ്ങുന്നതാണോ പ്രശനം , അതിനാണോ പൂജ ചെയ്യേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ രസകരമായ മറുപടി.