ലോകം മുഴുവനുള്ള മലയാളികൾ രാമകൃഷ്ണനോടൊപ്പം ചേർന്നാലും ഞാൻ കലാമണ്ഡലം സത്യഭാമ ടീച്ചറിനൊപ്പമാണ്- അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

ലോകം മുഴുവനുള്ള മലയാളികൾ രാമകൃഷ്ണനോടൊപ്പം ചേർന്നാലും ഞാൻ എന്ന സംഗീതാ ലക്ഷ്മണ നിൽക്കുന്നത് കലാമണ്ഡലം സത്യഭാമ ടീച്ചറിനൊപ്പമാണ്, അല്ല…. ടീച്ചറിൻ്റെ തൊട്ടുപുറകിലാണെന്ന് അഡ്വക്കറ്റ് സം​ഗീത ലക്ഷമണ. പുരുഷന്മാർ മോഹിനിയാട്ടം ആടിയാൽ അറുബോറാണ്. രാമകൃഷ്ണൻ മോഹിനിയാട്ടം ആടിയാൽ ഞാൻ മോഹിനിയാട്ടം അടുന്നതിൻ്റെ മറ്റൊരു പരിവേഷം ആയിരിക്കുമെന്ന് സോഷ്യ മീഡിയയിൽ കുറിക്കുന്നു

പ്രകടനകല/ നടനകല ആസ്വാദനത്തിൽ നിറത്തിന് സ്ഥാനമില്ല എന്ന വാദം പറയാൻ നമ്മുടെ മുഖ്യധാരാവാർത്താമാധ്യമക്കാര് എഴുന്നള്ളിച്ച് കൊണ്ടുവന്ന സഹകലാകാരിയാണ്! പൊളിച്ച്! ഒന്നര കിലോ പുട്ടിയടിച്ച് മൂഞ്ചി വെളുപ്പിൽ കുളിപ്പിച്ചെടുത്തത് പിന്നെ എന്തിനാണാവോ? ഉള്ള തൊലി നിറത്തിൽ നൃത്തത്തിന് വേണ്ടിയുള്ള മേക്കപ്പ് അണിഞ്ഞാൽ മതിയായിരുന്നുവല്ലോ?

മറ്റൊരു ഉദാഹരണം പറയാം; റിമി ടോമിയുടെയും പേളി മാണിയുടെയുമൊക്കെ വിസർജ്യഗോഷ്ടികൾ ആസ്വദിക്കുന്ന മലയാളികൾ സയനോരയുടെയും കനി കുസൃതിയുടെയും കലാമേൻമകൾക്ക് നേരെ കണ്ണുകൾ ചിമ്മി മുറുക്കി അടച്ചു പിടിക്കുന്നത് പ്രകടനകലയിൽ/നടനകലയിൽ നിറത്തിന് സ്ഥാനമുള്ളത് കൊണ്ടു തന്നെയാണ്.

തീർന്നില്ല; ഈ വിഷയത്തിൽ, സിനിമാ-നാടക അഭിനേത്രി സുരഭിലക്ഷ്മി പറഞ്ഞത് കലയും നിറവും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്ന് അവൾക്കറിയില്ല എന്നാണ്. പ്രകടനകലയിൽ Ph.D നേടാനുള്ള പഠനം സുരഭിമാഡം പൂർത്തിയാക്കിയോ? അവിടെയെങ്ങും പ്രകടനകലയിൽ/ നടനകലയിൽ നിറത്തിനുള്ള സ്ഥാനത്തെ കുറിച്ച് തിയറിയിൽ സുരഭിലക്ഷ്മി ഒന്നും കണ്ടില്ല പഠിച്ചില്ല എന്നത് വാദത്തിന് വേണ്ടി സമ്മതിക്കാം ഞാൻ. എന്നാൽ സ്വന്തം ജീവിതാനുഭവത്തിൻ്റെ വെളിച്ചത്തിൽ, പ്രകടനകലയിൽ/ നടനകലയിൽ നിറത്തിനുള്ള സ്ഥാനം എത്രയെന്നത് പ്രയോഗികതലത്തിൽ വിലയിരുത്തി കൊണ്ട് സുരഭിലക്ഷ്മിക്ക് പറയാനുള്ളത് എന്താണ് എന്നതറിയാൻ എനിക്ക് താൽപര്യമുണ്ട്.

സുരഭിലക്ഷ്മിയുടെ വീട്ടിലെ ഷോകേസിലേക്ക് 2017ൽ എത്തിയതാണ് മികച്ച അഭിനേത്രിക്കുള്ള ദേശീയ-സംസ്ഥാന അവാർഡുകൾ. ശേഷം ഏഴ് വർഷങ്ങൾ പിന്നിടുമ്പോഴും സുരഭിലക്ഷ്മിയുടെ career ൽ നായികാകഥാപാത്രം നേടിയെത്തിയത് ”പത്മ” എന്ന ഒരേയൊരു സിനിമ മാത്രമാണ്. കുറ്റം പറയാനില്ലാത്ത തിരകഥയായിരുന്ന ആ സിനിമ, ദേശീയ അവാർഡ് നേടിയ അഭിനേത്രി വളരെ കേമപ്പെട്ട മേക്കപ്പോടുകൂടി എത്തിയിട്ടും ‘പത്മ’ ബോക്സോഫീസിൽ വിജയം കണ്ടില്ല.

കഴിവുള്ള, മികച്ച ഒരു അഭിനേത്രിയായിട്ട് കൂടി എന്തുകൊണ്ടാണ് മലയാള സിനിമാലോകത്തെ മുൻനിര നിർമ്മാതാക്കളും സംവിധായകരും അവരുടെയൊക്കെ സിനിമകളിലെ നായികാകഥാപാത്രത്തെ അവതരിപ്പിക്കാൻ സുരഭിലക്ഷ്മിയെ പരിഗണിക്കാത്തത്? മറ്റു നിർമ്മാതാക്കളും സംവിധായകരും ഉൾപ്പടെയുള്ളവർ എന്തുകൊണ്ടാണ് സഹനടിയുടെ പ്രാധാന്യം പോലും നൽകാതെ സൈഡ് റോളിലേക്കും എക്ട്രാനടി റോളിലേക്കും സുരഭിലക്ഷ്മിയെ ചെറുതാക്കി ചുരുക്കി നിർത്തുന്നത്? മമ്മുട്ടിയുടെയും മോഹൻലാലിൻ്റെയും സുരേഷ് ഗോപിയുടെയും ജയറാമിൻ്റെയും ദിലീപിൻ്റെയും നായികയായി എന്തുകൊണ്ടാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ സുരഭിലക്ഷ്മി ഒരിക്കൽ പോലും എത്താതിരുന്നത്?

ന്യൂജെൻ സിനിമാക്കാര് പിള്ളേര് സംഘം പല തരത്തിലും തലത്തിലുമുള്ള പരീക്ഷണങ്ങൾക്ക് തയ്യാറാവുമ്പോഴും സുരഭിലക്ഷ്മിയുടെ നടനകലാകഴിവുകൾ പ്രയോജനപ്പെടുത്താൻ എന്തുകൊണ്ടാണ് അവരാരും തന്നെ ശ്രമിക്കാത്തത്? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഒന്നാണ്. ഉത്തരം വളരെ സിമ്പിളാണ്, എന്നാൽ ആ ഉത്തരം വളരെ പവർഫുള്ളാണ്. ഏറെ വേദനയോടെയാണ് ഞാൻ ഇത് പറഞ്ഞുവെക്കുന്നത്. സുരഭിലക്ഷ്മിക്ക് മലയാള സിനിമാലോകത്ത് മാർക്കറ്റ് വാല്യു ഇല്ല എന്നാണ് മലയാള സിനിമാലോകത്ത് ഇപ്പോഴുള്ള നിർമ്മാതാക്കളും സംവിധായകരും ഉൾപ്പടെയുള്ളവർ കരുതുന്നത്. ഇപ്പറഞ്ഞ മാർക്കറ്റ് വാല്യു തീരുമാനിക്കുന്നത് മലയാള സിനിമാപ്രേക്ഷകരും അവരുടെ ആസ്വാദനരീതിയും തലവുമാണ്.

‘പത്മ’ സിനിമയിലെ സുരഭിലക്ഷ്മിയെ സ്വീകരിക്കാൻ മനസ്സില്ലാത്ത മലയാളികളാണ് കഴിഞ്ഞ ഒരു പകൽ നേരം മുഴുവൻ പ്രകടനകലയിൽ/ നടനകലയിൽ നിറത്തിന് സ്ഥാനമില്ല എന്ന് മുറവിളി കൂട്ടിയത്. സുരഭിലക്ഷ്മിയെ മുഴുനീളകഥാപാത്രമായി വെള്ളിത്തിരയിൽ കാണാൻ താൽപര്യമോ സഹനമോ അഭിരുചിയോ ഇല്ലാത്ത മലയാളികളാണ് മോഹിനിയായി രാമകൃഷ്ണൻ വേണമെന്ന് വാശി പിടിച്ച് പേപ്പട്ടികൾ കുരയ്ക്കും പോലെ കുരയ്ക്കുന്നത്. കൂടെ കുരയ്ക്കാൻ മാധ്യമക്കാര് അവസരം വെച്ചു നീട്ടിയത് സ്വന്തം പല്ലിട കുത്തി സ്വയം മണപ്പിച്ചു നോക്കാനായിരുന്നു എന്നത് തിരിച്ചറിയാനുള്ള വകതിരിവ്, കോമൺസെൻസ് സുരഭിലക്ഷ്മിക്ക് ഇല്ലാതെ പോയത് ഏറ്റവും കഷ്ടം.

പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞാൽ പ്രകടന/നടന കലാപ്രേക്ഷകരുടെ ആസ്വാദനശേഷിയെ നിറവുമായി വേർതിരിക്കാൻ സാധിക്കില്ല. രണ്ടും തമ്മിൽ ബന്ധം പാടില്ല എന്ന് വാശിയുള്ളവർ അത് പാലിച്ചു കാണിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മൂന്നാംകിട വാർത്താ മാധ്യമക്കാര് തുറന്നു വെച്ച സെപ്റ്റിക്ക് റ്റാങ്കിൽ നിന്നുള്ള മലയാളികളുടെ കപടസംസ്കാരത്തിൻ്റെയും മൂല്യമില്ലായ്മയുടെയും വിസർജ്യമാണ് ഒരു ദിവസം മുഴുവൻ മലയാളസൈബർ ലോകം കുടിച്ചിറക്കിയത്.

സത്യഭാമ ടീച്ചറെ അപഹസിക്കാൻ അമേരിക്കയിലെ ഫ്ലോറിഡയിൽ പഠിച്ചു വളർന്ന ആഫ്രോ- ഇൻ്റോ-ജമൈക്കൻ സുന്ദരി ടോണി ആൻ സിങ്ങ് 2019 ൽ ലോകസുന്ദരി പട്ടം നേടിയതൊക്കെയാണ് സൈബർ ഊളകൾ പറയുന്നത്. ലോകസുന്ദരിപട്ടവും മോഹിനിയാട്ടവും തമ്മിൽ എന്ത് ബന്ധമാണുള്ളത്? സൈബർഊളത്തരത്തിന് മറുചോദ്യങ്ങൾ വേണ്ട. നിർത്തി! ഹോ! ലോകം മുഴുവനുള്ള മലയാളികൾ രാമകൃഷ്ണനോടൊപ്പം ചേർന്നാലും ഞാൻ എന്ന സംഗീതാ ലക്ഷ്മണ നിൽക്കുന്നത് കലാമണ്ഡലം സത്യഭാമ ടീച്ചറിനൊപ്പമാണ്, അല്ല…. ടീച്ചറിൻ്റെ തൊട്ടുപുറകിലാണ്. പുരുഷന്മാർ മോഹിനിയാട്ടം ആടിയാൽ അറുബോറാണ്. രാമകൃഷ്ണൻ മോഹിനിയാട്ടം ആടിയാൽ ഞാൻ മോഹിനിയാട്ടം അടുന്നതിൻ്റെ മറ്റൊരു പരിവേഷം അത്. എൻ്റെ മോഹിനിയാട്ടം പെറ്റ തള്ള സഹിക്കൂല, ശരിയല്ലേ? എൻ്റെ മോഹിനിയാട്ടം – അരോചകമാവുമത്. ശരിയല്ലേ?