എന്റെ കൈകാലുകൾ കാണുന്നതാണ് വലിയ പ്രശ്‌നം, ഇവരൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല- സാനിയ ഇയ്യപ്പൻ

പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുള്ള നടിയാണ് സാനിയ ഇയ്യപ്പൻ. ഇത്തരത്തിലുള്ള സദാചാര കമന്റുകൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകാനും നടി ശ്രദ്ധിക്കാറുണ്ട്. അടുത്തിടെ നടി ബിക്കിനി വേഷച്ചിലുള്ള ചിത്രവും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ആ ചിത്രത്തിലെ തന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയും താരം നൽകിയിരുന്നു.

ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാനിയ. ഞാൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഇടുമ്പോൾ എന്ത് കൊണ്ടെന്ന് അറിയില്ല പലർക്കും ബുദ്ധിമുട്ടായിരുന്നു. എന്റെ കാല് കാണുന്നു കൈ കാണുന്നു എന്നൊക്കെയാണ് ബുദ്ധിമുട്ടുകൾ. പല മോശമായ മെസേജുകൾ വരാറുണ്ട്. ഇതിൽ നിന്നെല്ലാം എനിക്ക് മനസ്സിലായത് ഇവയൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല എന്നതാണ്. സപ്പോർട്ട് ചെയ്യുന്നവരോട് നന്ദി പറയുന്നു. ഞാനൊരിക്കലും മാറാൻ പോകുന്നില്ല’,

ഡാൻസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആരാധകരുടെ കയ്യടി നേടുന്നത്. മമ്മൂട്ടി ചിത്രം ബാല്യ കാല സഖിയിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പിന്നീട് ക്യൂൻ എന്ന ചിത്രത്തിലൂടെ നായികയായി മാറുകയായിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ സാനിയയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിലും ഒരു പ്രധാന വേഷത്തിൽ സാനിയ എത്തിയിരുന്നു. നിരവധി സിനിമകളാണ് സാനിയയുടേതായി പുറത്തിറങ്ങാനുള്ളത്.