എന്റെ പണത്തിന് വാങ്ങുന്ന വസ്ത്രമാണ് താന്‍ ധരിക്കുന്നത്, വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല, സാനിയ ഇയ്യപ്പന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പന്‍. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തിയ നടി ബിഗ് സ്‌ക്രീനില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. വന്‍ ഗ്ലാമറസായി നടി പ്രത്യക്ഷപ്പെടാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ നിരവധി തവണ നടിക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെ മാലിദ്വീപ് യാത്രയ്ക്കിടെയിലെ സാനിയയുടെ ചിത്രങ്ങളും വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വസ്ത്രധാരണത്തിന്റെ പേരിലുള്ള കളിയാക്കലുകള്‍ക്ക് നടി മറുപടി നല്‍കിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. വസ്ത്രത്തിന്‌റെ പേരിലുളള വിമര്‍ശനങ്ങള്‍ക്ക് ‘എന്തു ചെയ്യണമെന്നത് എന്റെ ഇഷ്ടമാണെന്ന്’ നടി പറയുന്നു.

സാനിയ ഇയ്യപ്പന്റെ വാക്കുകള്‍ ഇങ്ങനെ, ‘സിനിമയില്‍ വന്ന അന്ന് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലയിരുത്തല്‍ അഭിമുഖീകരിക്കുന്നു. എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമര്‍ശിക്കാന്‍ വരരുത്. എന്‌റെ വസ്ത്രധാരണം എനിക്ക് അത് വള്‍ഗറായി തോന്നുന്നില്ല. ഇഷ്ടമായതിനാല്‍ ധരിക്കുന്നു. എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്, സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന പണം കൊണ്ടാണ് ഇത് വാങ്ങുന്നത്. എനിക്ക് അതില്‍ അഭിമാനമാണ്.’

എവിട എന്തുമോശം, അതിനെ പ്രോല്‍സാഹിപ്പിക്കുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ‘ഒരാളെ സമൂഹ മാധ്യമത്തില്‍ ആക്രമിക്കുക അവര്‍ക്ക് രസമാണ്. നെഗറ്റിവിറ്റികളെ മലയാളികള്‍ എറ്റവും പിന്തുണയ്ക്കുന്നു. ഇത് ഒരുപക്ഷേ എന്റെ തോന്നലാവാം നല്ലത് കണ്ടാല്‍ അത് തുറന്നുപറയാന്‍ മടിക്കുന്നവരാണ് മലയാളികള്‍. മുന്‍പത്തേതില്‍ നിന്ന് വിമര്‍ശിക്കുന്നത് കുറഞ്ഞിട്ടുണ്ട്. നല്ല രീതിയില്‍ പിന്തുണയ്ക്കുന്നവരുമുണ്ട്. രണ്ടുതരം ആളുകള്‍. അത് യാഥാര്‍ത്ഥ്യമാണ്. അനുഭവമാണ് ഒരു ആളിനെ നല്ല വ്യക്തിത്വത്തിനുടമാണെന്ന് വിശ്വസിക്കുന്നു’.