ഡിവോഴ്സ് ദൈവം ഭാമക്ക് കൊടുത്ത ശിക്ഷ, നടിമാരെ വിവാഹം കഴിച്ചാൽ നല്ല ജീവിതം കിട്ടില്ല- സന്തോഷ് വർ‌ക്കി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികളുടെ മുന്നിൽ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങി. 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. അരുൺ ആണ് ഭാമയുടെ ഭർത്താവ്. കുറച്ച് കാലമായി ഭാമ പങ്കിടുന്ന ചിത്രങ്ങളിൽ അരുൺ എത്താത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. താരം വിവാഹമോചിതയാകാൻ തയ്യാറെടുക്കുന്നുവെന്ന തരത്തിലാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. സോഷ്യൽമീഡിയ പേജിൽ ചില മാറ്റങ്ങൾ വരുത്തിയതോടെയാണ് സംശയങ്ങൾ തുടങ്ങിയത്. തന്റെ സോഷ്യൽമീഡിയ പേജിൽ നിന്നും ഭാമ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്യുകയാണ് ആദ്യം ചെയ്തത്. ശേഷം പേരിൽ മാറ്റം വരുത്തി വെറും ഭാമ എന്ന് മാത്രമാക്കി. ഇപ്പോൾ ഭാമയുടെ സോഷ്യൽമീഡിയ പേജിൽ മകൾക്കൊപ്പമുള്ള കുറച്ച് ചിത്രങ്ങളും ഭാമയുടെ ഒറ്റയ്ക്കുള്ള ചില പോട്രേറ്റുകളും മാത്രമാണുള്ളത്. 2020ൽ ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന താരം എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

ഭാമയുടെ ഡിവോഴ്സിനെ കുറിച്ച് പറയുന്ന മോഹൻലാൽ ആരാധകനായ സന്തോഷ് വർക്കിയുടെ പുതിയ വീഡിയോയാണ് വൈറലാവുന്നത്. ഭാമയുടെ ഡിവോഴ്സിനെ കുറിച്ച് സന്തോഷ് പറയുന്നത് ഇങ്ങനെയാണ്. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നാണ് പറയുന്നത്. സത്യത്തിൽ സിനിമ നടിമാരെ വിവാഹം കഴിച്ചാൽ സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം ഉണ്ടാവില്ല എന്നത് സത്യമാണ്. അവർ വളരെ ഇമോഷണൽ ആണ്. പല നടിമാരും നാലുവിവാഹം വരെ കഴിച്ചിട്ടുണ്ട്. ഭാമയുടെ ഡിവോഴ്സിനെ പറ്റി പറയുകയാണെങ്കിൽ ഭാമ വിവാഹം കഴിഞ്ഞതിനു ശേഷം മൊഴിമാറ്റി പറയുകയായിരുന്നു ചെയ്തത്. അതിന് കാരണം അവർക്ക് നീ ഇതിന് പുറകെ പോകാൻ വയ്യ. ഒരു കുടുംബ ജീവിതവുമായി മുന്നോട്ടു പോകണം എന്നുമൊക്കെ തീരുമാനിച്ചത് കൊണ്ടായിരുന്നു.

എന്നാൽ അതുകൊണ്ട് ദൈവം അവർക്ക് കൊടുത്ത ഒരു ശിക്ഷയാണ് ഡിവോഴ്സ്, നിരവധി ആളുകളാണ് വീഡിയോക്ക് കമന്റുമായെത്തുന്നത്. ഭാമ ചെയ്തത് തെറ്റാണ്. പക്ഷേ അവരുടെ ഒരു മോശം അവസ്ഥയിൽ ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയാണോ എന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്. ഒരാൾക്ക് ഒരു മോശം അവസ്ഥ വരുമ്പോൾ ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയായ നടപടിയായി തോന്നുന്നില്ല എന്നും ചിലർ കമന്റ് ചെയ്യുന്നു.