നടിയെ കല്യാണം കഴിച്ചു എന്ന തോന്നലില്ല, വീട്ടിലെ പണി എല്ലാം ശരണ്യ ചെയ്യും- അരവിന്ദ്

ഒരു കാലത്ത് മലയാളത്തിലും തമിഴിലും സാന്നിധ്യമറിയിച്ച യുവനായികയാണ് ശരണ്യാ മോഹൻ. വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശരണ്യ നൃത്തരംഗത്ത് സജീവമായിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വിവാഹത്തോടെ അഭിനയം നിർത്തിയ താരം വിശേഷങ്ങശളുമായി സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്. മക്കൾക്കും കുടുംബത്തിനുമൊപ്പമായി കൂടുതൽ സമയം മാറ്റിവെക്കാൻ തീരുമാനിച്ചതോടെ അഭിനയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു. ഇപ്പോളിതാ ശരണ്യയുടെയും ഭർത്താവിന്റെയും അഭിമുഖമാണ് ശ്രദ്ധ നേടുന്നത്

വാക്കുകളിങ്ങനെ, താര പരിവേഷം ഉള്ള ഒരാളെ അല്ല താൻ വിവാഹം ചെയ്തത്, അതുകൊണ്ട് ഒരു നടിയെ കല്യാണം കഴിച്ചു എന്ന തോന്നൽ തനിക്കില്ലെന്നാണ് ശരണ്യയെക്കുറിച്ച് അരവിന്ദ് പറയുന്നത്. സാധാരണ പെൺകുട്ടി തന്നെയാണ് ശരണ്യ. വീട്ടിലെ ജോലികൾ എല്ലാം ചെയ്യുന്നത് ശരണ്യയും അമ്മയും തന്നെയാണെന്നും അരവിന്ദ് പറയുന്നുണ്ട്. വീട്ടു ജോലിക്കാരൊന്നും ഇല്ലെന്നും അരവിന്ദ് വീഡിയോയിൽ പറയുന്നുണ്ട്.

പിന്നാലെ ശരണ്യയും അമ്മയും മാത്രമല്ല വീട്ടു ജോലികളിൽ താനും നന്നായി സഹായിക്കാറുണ്ടെന്നും അരവിന്ദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. വീട് ക്ലീൻ ചെയ്യുന്നതും തുണി അലക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും എല്ലാം ഞങ്ങൾ തന്നെയാണ്. അതിനായിട്ട് ഒരു സഹായി വേണം എന്ന് തോന്നിയിട്ടില്ലെന്നാണ് താരങ്ങൾ പറയന്നത്. പക്ഷെ ഡ്രൈവ് ചെയ്യാൻ മാത്രം എനിക്ക് പറ്റില്ല. അത് മടിയാണോ എന്ന് ചോദിച്ചാൽ അറിയില്ല. അതെനിക്ക് പറ്റില്ലെന്നാണ് ശരണ്യ തുറന്ന് പറയുന്നത്.

ശരണ്യയെ താൻ പ്രൊപ്പോസ് ചെയ്യുമ്പോൾ ശരണ്യ ചൂലും പിടിച്ച് നിന്ന് അടിച്ചുവാരുകയായിരുന്നുവെന്നാണ് അരവിന്ദ് തമാശരൂപേണെ പറയുന്നത്. താൻ ഇപ്പോൾ ഡാൻസ് സ്‌കൂളും കുഞ്ഞുങ്ങളും ഒക്കെയായി തിരക്കിൽ തന്നെയാണെന്നാണ് ശരണ്യ പറയുന്നത്.