ഞങ്ങളുടെ പ്രിയപ്പെട്ട മോൾക്ക് ഇന്ന് സ്വർഗ്ഗത്തിൽ പിറന്നാൾ.. അവൾ അവിടെ അടിച്ചു പൊളിയ്ക്കുന്നുണ്ടാവും, കുറിപ്പ്

കാൻസർ ബാധിതയായി ചികിത്സയിൽ കഴിയവെയാണ് സീരിയലുകളിലൂടേയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശരണ്യ ശശി അന്തരിച്ചത് 2021 ആ​ഗസ്റ്റ് പത്തിനായിരുന്നു എല്ലാവരുടെ പ്രതീക്ഷകളേയും ഇല്ലാതാക്കി ശരണ്യ ഈ ലോകത്തോട് വിട പറഞ്ഞത്. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. പിന്നീട് പതിനൊന്നിലധികം തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു. ഇതിനിടയിൽ കൊവിഡ് കൂടി വന്നതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു പത്ത് വർഷത്തോളം അർബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിരവധിത്തവണ അർബുദത്തെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃക തന്നെയായിരുന്നു.

ഇന്ന് ശരണ്യയുടെ ജന്മദിനം ആണ്. ഇപ്പോഴിതാ സീമയുടെ വാക്കുകൾ ആണ് വൈറലായി മാറുന്നത്.ഞങ്ങളുടെ പ്രിയപ്പെട്ട മോൾക്ക് ഇന്ന് സ്വർഗ്ഗത്തിൽ പിറന്നാൾ.. അവൾ അവിടെ അടിച്ചു പൊളിയ്ക്കുന്നുണ്ടാവും.. അവളെ സ്നേഹിച്ചവരുടെ മനസ്സിൽ തീച്ചൂളകൾ കോരിയിട്ട് ശാരു കടന്നു പോയപ്പോൾ.. ആ തീച്ചൂളയുടെ ചൂട് ഇന്നും ഞങ്ങളുടെ നെഞ്ചിലുണ്ട്.. അവൾ എവിടെയായിരുന്നാലും സന്തോഷത്തോടെ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.. കോവിഡിന് ശേഷമുള്ള പൊങ്കാലയ്ക്കായി ഞാൻ ചെന്നപ്പോൾ എല്ലാവരും നിന്നെയാണ്‌ ചോദിച്ചത്- സീമ പങ്കിട്ട കുറിപ്പിൽ പറയുന്നു.

പണ്ടത്തെ പൊങ്കാലയ്ക്ക് നമ്മൾ ഒരുമിച്ചുള്ള ഫോട്ടോ പലരുടെയും കയ്യിൽ ഉണ്ടെന്ന്.. അതെനിക്കയച്ചു തരാമെന്നും പറഞ്ഞു എന്റെ നമ്പറും വാങ്ങിയിട്ടുണ്ട്.. ഞാൻ എല്ലാവരോടും പറഞ്ഞു ഈ പൊങ്കാല നീ കാണുന്നുണ്ടെന്നു.. എല്ലാരും കണ്ടിട്ടുണ്ടാവും.. നന്ദുട്ടനും, സുരേഷും, അഥീനയും, ശാലിനിയും, പ്രഭുവും, ശ്രീകലയും അങ്ങനെ അങ്ങനെ എല്ലാരും. മോളെ MANY MANY HAPPY RETURNES OF THE DAY.. എല്ലാവരും നിന്നോട് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.. LOVE YOU SO MUCH..- സീമ പറയുന്നു.