24ൽ നിന്നും പുറത്താക്കിയ സുജയ റിപോർട്ടർ ചാനലിലേക്ക്, സുജയയുടെ പോക്ക് വീണ്ടും സിപിഎം കേന്ദ്രത്തിലേക്ക്

24 ന്യൂസിൽ ചാനലിൽ നിന്നും പുറത്താക്കപ്പെട്ട സുജയ പാർവതി റിപോർട്ടർ ചാനലിൽ ചേരും. ജോലിയുടെ ഭാഗമായി ശബരിമലയിൽ പോകാൻ 24 ന്യൂസ് ചാനൽ നിർബന്ധിച്ചു എന്നും തന്റെ വിശ്വാസം ആണ്‌ പ്രധാനം എന്നും അത് ഒഴിവാക്കി ഒരു കോർപ്പറേറ്റിനും കീഴടങ്ങില്ലെന്നും ബി.എം എസ് വേദിയിൽ സുജയ പാർവതി പ്രഖ്യാപിച്ചിരുന്നു. മോദി ഭരണത്തിലാണ്‌ ഇന്ത്യയുടെ ചരിത്രം മാറിയത് എന്നും തുറന്നടിച്ചിരുന്നു. ബിജെപിയോടും മോദിയോടും പിന്തുണ പരസ്യമായി പ്രഖ്യാപിച്ച സുജയ പാർവതിയേ ഉടൻ തന്നെ 24 ന്യൂസിൽ നിന്നും പുറത്താക്കുകയായിരുന്നു

എന്നാൽ സുജയ പാർവതി സംഘപരിവാർ അനുകൂല ചാനലായ ജനം ടി വിയിൽ ചേരും എന്നായിരുന്നു എല്ലാവരും കരുതിയത്. ജനം ടി വിയിൽ നിന്നും സുജയ പാർവതിക്ക് ക്ഷണവും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ സുജയ പാർവതിയേ വാനോളം ഉയർത്തി വൈറലാക്കിയ സംഘപരിവാർ ഗ്രൂപ്പുകൾക്കും മറ്റും തിരിച്ചടിയും നിരാശയും ആവുകയാണ്‌ പുറത്ത് വരുന്ന വാർത്തകൾ. സുജയ പാർവതി കടുത്ത സി.പി.എം അനുകൂല ചാനലായ 24 ന്യൂസിൽ നിന്നും ഇറങ്ങി അതിനേക്കാൾ സി.പി.എം അനുകൂല ചാനലും ബിജെപി വിരുദ്ധ മാധ്യമ പ്രവർത്തകരുടെ താവളവുമായ റിപോർട്ടർ ചാനലിലേക്ക് തന്നെ ചേക്കേറുകയാണ്‌.

നികേഷ് എന്ന സി.പി.എം കാരനിൽ നിന്നും റിപോർട്ടർ ചാനൽ മാറുമ്പോൾ ചാനൽ മേധാവി ആയി എത്തുക കടുത്ത സംഘപരിവാർ വിരുദ്ധനായമൊട്ട അരുൺ ആയിരിക്കും. 24ന്യൂസിൽ നിന്നും ജോലി ഉപേക്ഷിച്ച മൊട്ട അരുൺ റിപോർട്ടർ ചാനൽ മേധാവി ആകുമ്പോൾ റിപോർട്ടർ കൂടുതൽ സി.പി.എം പിണറായി ഭാഗത്തേക്ക് ചായും.. കടുത്ത ബിജെപി വിരുദ്ധനും സംഘപരിവാർ വിരുദ്ധനും ആണ്‌ മൊട്ട അരുൺ. സംഘപരിവാർ വിരുദ്ധൻ ആയ അഭിലാഷ് മോഹനും റിപോർട്ടറിൽ എത്തും. മീഡിയ വണ്ണിൽ നിന്നു സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിൽ എക്സിക്യൂട്ടീവ് എഡിറ്ററാകും. റിപ്പോർട്ടർ ചാനൽ സി ഇ ഒയായി ചുമതലയേൽക്കുന്നത് 24 ന്യൂസ് ചാനൽ മുൻ സി.ഇ ഒ അനിൽ അയിരൂരാണ്‌. 24 ന്യൂസിൽ നിന്നും സാമ്പത്തിക ക്രമക്കേടുകളിൽ പുറത്താക്കിയ ആളാണ്‌ അനിൽ. ഇത്തരത്തിൽ സംഘപരിവാർ വിരുദ്ധരുടെ ഒരു കേന്ദ്രമായും പിണറായി- സി.പി.എം ഭക്തരുടേ സങ്കേതമായും മുഖം മാറുന്ന റിപോർട്ടർ ചാനൽ മാറും. ചുവപ്പിൽ നിന്നും കൂടുതൽ ചുവപ്പിലേക്കും ചാനൽ നീങ്ങും. സുജയ പാർവതി പോകുന്നതും ഈ ഇടത്തേക്ക് തന്നെയാണ്‌. ജനം ടി വി ഓഫർ ചെയ്തതിലും വലിയ തുക പുതിയ റിപോർട്ടർ ചാനൽ മാനേജ്മെന്റ് ഓഫർ ചെയ്തു അന്നും അതിൽ സുജയ പാർവതി സമ്മതം മൂളുകയും ആയിരുന്നു എന്നും അറിയുന്നു. ഇതിനിടെ മനോരമ ചാനലിലെ നെടും തൂൺ ആയി വർഷങ്ങൾ പ്രവർത്തിച്ച അയ്യപ്പ ദാസ് മനോരമ ചാനലിൽ നിന്നും രാജിവയ്ച്ചതായ വാർത്തകളും വരുന്നുണ്ട്.

റിപോർട്ടർ ചാനൽ 30 കോടി രൂപയ്ക്ക് വില്പന നടത്തുകയും മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ് കേസ് പ്രതികളായ അലക്സ് സഹോദരന്മാർ വാങ്ങുകയും ചെയ്തിരുന്നു.   ചാനൽ ഉടമകൾ ആകട്ടെ മരം കള്ളകടത്തും നിരവധി തട്ടിപ്പ് കേസുകളിലേ പ്രതികളും. റിപ്പോർട്ടർ ചാനലിൻ്റെ ബാങ്ക് വായ്പാ ബാധ്യതകൾ ഏറ്റെടുത്തതിനു പുറമെ 30 കോടി രൂപ നികേഷിനു നൽകും. അതേ സമയം ചാനൽ ജീവനക്കാരുടെ ശമ്പള കുടിശ്ശികയുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. നാലു ലക്ഷം രൂപ മുതൽ 35 ലക്ഷം രൂപ വരെ ശമ്പള കുടിശിക കിട്ടാനുള്ളവർ ചാനലിലുണ്ട്. ശമ്പള കുടിശിക പുതിയ മാനേജ്മെൻറ് തീർപ്പാക്കുമെന്ന് നികേഷ് കുമാറിൻ്റെ അറിയിപ്പ് വാട് സാപ് സന്ദേശമായി ജീവനക്കാർക്കു കിട്ടിയെങ്കിലും പുതിയ മാനേജ്മെൻ്റ് ഏറ്റെടുക്കുമെന്നതിന് ഉറപ്പൊന്നുമില്ല. ഇതിനിടെ ചാനൽ വിറ്റു കിട്ടുന്ന പണം നികേഷ് കുമാർ കൈക്കലാക്കും എന്നാണറിയുന്നത്. റിപോർട്ടറിൽ പണം നിക്ഷേപിച്ചവരുടെ സമ്പാദ്യം നികേഷ് തിരികെ നല്കുമോ എന്നറിയില്ല. നികേഷ് കുമാറിനും ഭാര്യക്കും ആണ്‌ കൂടുതൽ ഷേറുകൾ. നികേഷും ഭാര്യയും പലപ്പോഴും ചാനലിന്റെ ഷെയറിൽ കൃത്രിമ മൂല്യ വർദ്ധനവ് നടത്തി കൂട്ടി കാണിച്ച മൂല്യത്തിന്റെ ചേറുകൾ ഒരു രൂപ പോലും ചിലവാക്കാതെ തങ്ങളുടെ പേരിൽ ആക്കുകയായിരുന്നു എന്നും പറയുന്നു.