ഏഴാം ശസ്ത്രക്രിയയില്‍ ചലനശേഷി നഷ്ടമായി, ജീവിതത്തിലേക്ക് പുതു ചുവട് വെച്ച് ശരണ്യ ശശി

കൊച്ചി:കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആയിരുന്ന സിനിമ-സീരിയല്‍ നടി ശരണ്യ ശശി പുതു ജീവിതത്തിലേക്ക് തിരികെ എത്തുന്നു.കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് ശരണ്യയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.തുടര്‍ന്ന് കോതമംഗലം പീസ്വാലി ആശുപത്രിയില്‍ ഫിസിയോ തെറാപ്പി നടന്ന് വരികയായിരുന്നു.ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി.

2012ലാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയത്.ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്.തുടര്‍ന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി.തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാമ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.സാമ്പത്തികമായും തകര്‍ന്ന ശരണ്യയെ സഹായിക്കാന്‍ പലരും മുന്നിട്ടെത്തി.സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായര്‍ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.തിരുവനന്തപുരത്ത് വീടകവീട്ടില്‍ കഴിഞ്ഞസ ശരണ്യയെ സീമ ജി നായര്‍ വൈറ്റിലയിലെ തന്റെ വീട്ടില്‍ എത്തിക്കുകയും പിന്നീട് ഫിസിയോ തെറാപ്പിക്ക് വേണ്ടി ആശുപത്രിയിലേക്ക് മാററുകയുമായിരുന്നു.2012ല്‍ ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണു ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. തലയിലെ ഏഴാം ശസ്ത്രക്രിയയെത്തുടര്‍ന്നു ശരീരത്തിന്റെ ഒരു വശം തളര്‍ന്നു. സാമ്പത്തികമായും തകര്‍ന്ന ശരണ്യയെ സഹായിക്കാന്‍ ആദ്യവസാനം ഒപ്പമുണ്ടായിരുന്നത് സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്. തിരുവനന്തപുരത്തു വാടകവീട്ടില്‍ ശയ്യാവലംബിയായി കഴിഞ്ഞ ശരണ്യയെ സീമ ജി.നായരാണു വൈറ്റിലയിലെ തന്റെ വീട്ടിലെത്തിച്ചത്. പിന്നീട് ഫിസിയോതെറപ്പിക്കായി ആശുപത്രിയിലേക്കു മാറ്റി.

ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങിയ സന്തോഷം പങ്കുവെച്ച് അമ്മ ഗീത രംഗത്തെത്തിയിരുന്നു.ശരണ്യയെ ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോള്‍ ട്രോളിയില്‍ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു.ഇപ്പോള്‍ നടക്കാനും സംസാരിക്കാനും സാധിക്കും.ഹോസ്പിറ്റലില്‍ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി.ചില സമയങ്ങളില്‍ പാടെ അവശയാകും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണങ്ങള്‍ പലപ്പോഴും നഷ്ടമാകും.ഏത് ഘട്ടത്തിലാണെങ്കിലും പുഞ്ചിരിയാണ് എപ്പോഴും മുഖത്ത് എന്നാണ് കൂടെ ഉള്ളവരെല്ലാവരും പറയുന്നത്.അതുകൊണ്ടാണ് ഇപ്പോഴും തളര്‍ച്ചയില്ലാത്തത്.ശരണ്യയുടെ വേദനക്കാലത്ത് ഒപ്പംനില്‍ക്കുന്നത് നടി സീമാ ജി.നായരാണ്.സിനിമസീരിയല്‍സാമൂഹ്യ രംഗത്തെ പലരും സഹായിച്ചിട്ടുണ്ട്,അവരെ നന്ദിയോടെ ഓര്‍ക്കുന്നു.ശരണ്യയുടെ അമ്മ ഗീത പറഞ്ഞു.അച്ഛനില്ല,സ്വന്തമായ വീടില്ല,രണ്ട് സഹോദരങ്ങളുടെ പഠനത്തിനുള്ള ചിലവ് ഉള്‍പ്പെടെ ശരണ്യ ആയിരുന്നു നോക്കിയിരുന്നത്.കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയാണ് ശരണ്യ.ശ്രീകാര്യത്തിന് സമീപം വാടക വീട്ടിലാണ് താമസം.ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയ രംഗത്ത് എത്തിയത്.പിന്നീട് ടിവി സീരിയലുകളിലൂടെ ശ്രദ്ധേയയായി.ഛോട്ടാ മുംബൈ,തലപ്പാവ്,ബോംബെ മാര്‍ട്ട് 12,ആന്‍മരിയ കലിപ്പിലാണ് എന്നിവയാണ് ശരണ്യ അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലാണ് ശരണ്യ അവസാനമായി അഭിനയിച്ചത്.