കോവിഡിനെ തോല്‍പ്പിച്ച എ പ്ലസ് വിജയം,അഭിമാനമായി നിതിനും ഫഹീമും

അബുദാബി:കോവിഡിനെ പോലും മുട്ടു കുത്തിച്ചിരിക്കുകയാണ് അബുദാബിയില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍.നിതിന്റെയും ഫഹീമിന്റെയും നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ തോറ്റ് പിന്മാറുകയല്ലാതെ കോവിഡിന് പോലും രക്ഷയുണ്ടായിരുന്നില്ല.പരീക്ഷയില്‍ ഫുള്‍ എപ്ലസ് ആണ് ഇരുവരും നേടിയത്.കോവിഡും ക്വാറന്റീനും ഒക്കെ കാരണം എസ്എസ്എല്‍സി പരീക്ഷ എവുതാന്‍ അബുദാബി മോഡല്‍ സ്‌കൂളിലെ ഈ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിരുന്നില്ല.ഒടുവില്‍ സേ പരീക്ഷയിലൂടെ ഇരുവരും മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു.സേ പരീക്ഷ എഴുതിയത് മൂന്ന് പേരാണ്.ഇതില്‍ രണ്ട് പേര്‍ക്കും എ പ്ലസ് ലഭിച്ച സന്തോഷത്തിലാണ് സ്‌കൂള്‍ അധികൃതരും.തിരുവനന്തപുരം ആറ്റിങ്ങല്‍ വഞ്ചിയൂര്‍ കട്ടപ്പറമ്പ് സ്വദേശിയാണ് നിതിന്‍ മുരളീധരന്‍,തൃശൂര്‍ പന്നിത്തടം നീണ്ടൂര്‍ സ്വദേശിയാണ് മുഹമ്മദ് ഹഫീം.ഇവരാണ് എ പ്ലസ് നേട്ടം സ്വന്തമാക്കിയത്.ഇവര്‍ക്കൊപ്പം കണ്ണൂര്‍ സ്വദേശ് മുഹമ്മദ് ഇസ്മയിലും പരീക്ഷ എഴുതി വിജയം നേടി.

കോവിഡ് ശാരീരികമായി തളര്‍ത്തിയപ്പോള്‍ അച്ഛന്റെ വിയോഗം നിതിനെ മാനസികമായി തളര്‍ത്തിയിരുന്നു.കോവിഡ് മാറി വീട്ടില്‍ എത്തി സേ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ജൂണ്‍ 22ന് നിതിന്റെ അച്ഛന്‍ മുരളീധരന്‍ മരണത്തിന് കീഴടങ്ങി.ഇതോടെ നിതിനും അമ്മ ലിസിയും നാട്ടിലേക്ക് മടങ്ങി.പിന്നീട് ആലംകോട് സ്‌കൂളില്‍ വെച്ചാണ് നിതിന്‍ സേ പരീക്ഷ എഴുതിയത്.തന്റെ വിജയം അച്ഛന് സമര്‍പ്പിക്കുന്നു എന്ന് നിതിന്‍ പറഞ്ഞു.അച്ഛന്റെ ആഗ്രഹം പോലെ ഐഎഎസ് നേടുകയാണ് തന്റെ ലക്ഷ്യമെന്നും നിതിന്‍ പറഞ്ഞു.മുഹമ്മദ് ഇസ്മയിലും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.പിതാവ് സെയ്ത്മുഹമ്മദ് ക്വാറന്റീനില്‍ ആയതോടെയാണ് ഫഹീമിന്റെ പരീക്ഷ മുടങ്ങിയത്.