ശരത് പവാറിനെ കൈവിട്ടവരില്‍ വിശ്വസ്തരും, പാര്‍ട്ടി ദേശിയ വര്‍ക്കിംഗ് പ്രസിഡന്റും അജിത്തിനൊപ്പം

മുംബൈ. മഹാരാഷ്ട്രയില്‍ വലിയ രാഷ്ട്രീയ നീക്കം നടത്തി എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ എന്‍ഡിഎയില്‍ എത്തിയത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് മഹാ വികസ് അഖാഡിയ സഖ്യത്തിന്. ശരദ് പവാറിന്റെ വലിയ വിശ്വസ്തനും പാര്‍ട്ടി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റുമായ പ്രഫുല്‍ പട്ടേലും അജിത്ത് പവാറിനോപ്പം മറുചേരിയില്‍ എത്തി. നിലവില്‍ 30 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാര്‍ അവകാശപ്പെടുന്നത്.

അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കൂടെ എത്തിയ 9 എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ 53 എംഎല്‍എമാരാണ് എന്‍സിപിക്കുള്ളത്. ഇതില്‍ 30 എംഎല്‍എമാരുടെ പിന്തുണ അജിതിനുണ്ടെന്നാണ് വിവരം. 36 എംഎല്‍എമാരുടെ പിന്തുണയാണ് അയോഗ്യരാകാതിരിക്കുവാന്‍ വേണ്ടത്.

ഇത്രയും എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അജിത് പവാര്‍ ക്യാമ്പ് അവകാശപ്പെടുന്നു. അജിത് പവാറിന്റെ വരവോടെ മഹാരാഷ്ട്രയില്‍ എന്‍ഡിയെയുടെ ശക്തി വര്‍ധിച്ചു. ഉത്തരപ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. അജിത്തിന്റെ വരവോടെ പൊതുതിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റത്തിന് എന്‍ഡിഎയ്ക്ക് സാധിക്കും.