വര്‍ഷങ്ങള്‍ കഴിയുംതോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നു, ഭര്‍ത്താവിനോട് സരയു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സരയു മോഹന്‍. സിനിമകളിലൂടെയും സീരിയലുകളിലൂടെയും കൂടി മലയാളികള്‍ക്ക് സുപരിചിതയാണ് നടി. ടിവി പരിപാടികളിലൂടെയും നടി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും നടി സജീവമാണ്. തന്റെ ജീവിതത്തിലെ പല പ്രധാന കാര്യങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മാത്രമല്ല അടുത്തിടെ സരയു സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറല്‍ ആയിരുന്നു. ഇപ്പോള്‍ സരയു തന്റെ ഭര്‍ത്താവിന് ജന്മദിനാശംസ നേര്‍ന്നുകൊണ്ടുള്ള കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധേയം ആകുന്നത്.

ഓരോ വര്‍ഷം പിന്നിടുമ്പോഴും സനലിനോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുകയാണെന്ന് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ആശംസയില്‍ കുറിച്ചു. സനലിനോടൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം സരയു പങ്കുവെച്ചിട്ടുണ്ട്.

സരയുവിന്റെ കുറിപ്പ് വായിക്കാം; വര്‍ഷങ്ങള്‍ കഴിയുംതോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാന്‍ നിന്നിലെ സുഹൃത്തിനെ സ്‌നേഹിക്കുന്നത് കൊണ്ടാണ്. ജീവിതം സ്വപ്നംപോല്‍ സുന്ദരമാക്കിയ എന്റെ ബെസ്റ്റ് ഫ്രണ്ടിന്, അന്തര്‍മുഖത്തിന്റെ ആദ്യതലത്തിനപ്പുറം അടുപ്പമുള്ള കൂടിച്ചേരലുകളിലെ അലമ്പന്, സിനിമാപ്രാന്തന്, കലൂര്‍ക്ക് പോയ എന്നേം കൊണ്ട് വാ ഊട്ടിക്ക് പോകാന്നും പറഞ്ഞ് നിന്ന നില്‍പ്പില്‍ വണ്ടി വിട്ട യാത്രാകിറുക്കന്, ഒരായിരം ജന്മദിനാശംസകള്‍. കൂടുതല്‍ യാത്രകളിലേക്ക്, ഇഷ്ടങ്ങളിലേക്ക് നീങ്ങട്ടെ ഈ വര്‍ഷം. പിറന്നാള്‍ ഉമ്മകള്‍.