സാത്താൻ പൂജാരികൾ പിടിയിൽ, സംഭവം കണ്ട് പോലീസും നാട്ടുകാരും ഞെട്ടി

കേരളത്തില്‍ പറഞ്ഞ് കേട്ടിരുന്ന കാര്യം മാത്രമാണ് സാത്താന്‍ ആരാധകര്‍ എന്നത്. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ ഒരു സംഘത്തെ പോലീസും നാട്ടുകാരും ചേര്‍ന്ന് കൈയ്യോടെ പിടികൂടിയിരിക്കുകയാണ്. സാത്താൻ സേവക് എത്തിയ മൂന്ന് പേരെയാണ് പിടികൂടിയത്.

പൂജ നടത്തുവാന്‍ ഈ മൂന്നംഗ സംഘം ശവ കല്ലറകള്‍ തുറന്ന് അഴുകിയ മനുഷ്യ ശരീര ഭാഗവും അസ്ഥികളും ശേഖരിച്ചിരുന്നു. ദുര്‍ഗന്തവും, പേടിപ്പെടുത്തുന്നതുമായ രംഗം ഉണ്ടാക്കി വലിയ തോതില്‍ പുക പകടലം ഉണ്ടാക്കി അതിലേക്ക് സാത്താനെ ആവാഹിച്ച് കൊണ്ടുവരികയാണ് ഇവര്‍ ചെയ്തത്.

അര്‍ധരാത്രി ശ്മശാനത്തില്‍ ആഴിയും ഒപ്പം അലര്‍ച്ചയും മണിയടികളും നാട്ടുകാരെ ഭയപ്പെടുത്തി. ആരും പുറത്തിറങ്ങാന്‍ തയ്യാറായില്ല. ഭയന്ന് വിറച്ച നാട്ടുകാര്‍ ഒടുവില്‍ പോലീസിനെ അറിയിച്ചു. പോലീസ് വന്ന് അവരും അന്തം വിട്ടു. നിറുത്താതെ മണിയടിയും ശബ്ദകോലാഹലങ്ങളും തുടര്‍ന്നതോടെ കൂടുതല്‍ പേര്‍ പുറത്തു വന്നു. ഇതോടെ സാത്താന്‍ സേവകരെ എല്ലാവരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. കല്ലറകള്‍ തുറന്ന് എടുത്ത മൃതദേഹ ഭാഗങ്ങളും, അസ്ഥി കഷ്ണങ്ങളും അതാത് കല്ലറകളില്‍ തിരികെ വയ്പ്പിക്കുകയും തെളിവിനായി ചിലത് ശേഖരിക്കുകയും ചെയ്തു

പോലീസും നാട്ടുകാരും വന്നപ്പോള്‍ നാല് സാത്താന്‍ പൂജാരികളും ചേര്‍ന്ന് അടുക്കരുത്.. അമാനുഷിക ശക്തി ഉണ്ട് എന്നും എല്ലാവരെയും കീഴ്പെടുത്തും എന്നും പറഞ്ഞ് വിരട്ടുകയായിരുന്നു. ഇവരുടെ പക്കല്‍ ഇരുമ്പ് ആയുധങ്ങളും കണ്ടു. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ പ്രദേശവാസി തമിഴ്നാട്ടില്‍ നിന്നു മൂന്ന് അംഗ സംഘത്തെ പൂജയ്ക്കായി ശ്മശാനത്തില്‍ എത്തിച്ചതെന്ന് മനസ്സിലായി. എന്നാല്‍ ആരാണ് ഇവരെ ഇങ്ങോട്ട് സാത്താന്‍ പൂജ നടത്താന്‍ കൊണ്ടുവന്നത് എന്ന് വ്യക്തമായിട്ടില്ല. സാമൂഹ്യ വിരുദ്ധ നീക്കങ്ങള്‍ തന്നെയാണ് പിന്നില്‍ ഉള്ളത് എന്നും കരുതുന്നു.

അരണക്കല്ല് ധര്‍മാവാലി എസ്റ്റേറ്റില്‍ നിന്നും കഴിഞ്ഞ ദിവസം കൈയ്യോടെ പിടിച്ച് സാത്താന്‍ പൂജാരികളുടെ പക്കല്‍ നിന്നും കുറിപ്പും, മന്ത്രങ്ങളും ഒക്കെ പിടിച്ചെടുത്തു. പൂജ തുടങ്ങുന്നത് മദ്യ സേവയില്‍ നിന്നാണ്. പൂജയ്ക്കു മുന്‍പ് സംഘം നടത്തിയ മദ്യസേവ കൂടിയതോടെ മന്ത്രം ചൊല്ലുകള്‍ അലര്‍ച്ചയും മണിയടി കൂട്ടമണിയായി മാറിയെന്ന് പൊലീസ് പറഞ്ഞു .ധന സമ്യദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ശവകുടീരം മാന്തി എല്ല് എടുത്ത് തമിഴ്നാട്ടിലെ ചില കേന്ദ്രങ്ങളില്‍ നടന്നു വരുന്ന ദുര്‍മന്ത്രവാദമാണ് അരങ്ങേറിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു.ശവ കല്ലറകളില്‍ നിന്നും അവശിഷ്ടം പുറത്തെടുത്ത് ഇത്തരം പൂജകള്‍ നടത്തിയാല്‍ അമാനുഷിക ശക്തിയും പണവും കൈവരും എന്നാണ് ഇത്തരക്കാരുടെ വിശ്വാസം. കേരലത്തില്‍ ഉള്ള ആളുകള്‍ തന്നെയാണ് ഇത്തരം പൂജകള്‍ക്കായി അന്യ സംസ്ഥാനത്ത് നിന്നും പൂജാരികളേ ഇറക്കുന്നതും.

കൊച്ചിയിലും, വയനാട്ടിലും ഇത്തരം സാത്താന്‍ പൂജകള്‍ നടക്കുന്നതായി വിവരങ്ങള്‍ ഉണ്ട്. കൊച്ചിയില്‍ കന്യകമാരെ വയ്ച്ചുള്ള പൂജകളും അശുദ്ധ രക്ത അഭിഷേകവും വരെ നടന്നതായി പറയുന്നു. കന്യകാ പൂജയ്ക്കായി എത്തുന്ന ഒരു കന്യകയ്ക്ക് 10000 മുതല്‍ 25000 വരെ ഫീസ് വരെ കൊടുക്കാറുണ്ട്.എന്തായാലും കേരലത്തില്‍ സാത്താന്‍ ആരാധകരും പൂജകളും വര്‍ദ്ധിക്കുന്നു എന്നു മാത്രമല്ല അതിന്റെ പിന്നില്‍ കുറ്റകൃത്യങ്ങളും കൂടുകയാണ്.