സൗദി അറേബ്യ യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കി, ഹിന്ദുക്കളുടെ യോഗ ഇനി ലോകരാജ്യങ്ങളിലെ മുസ്ലിങ്ങളും പഠിക്കും

ഇസ്ലാമിക മത പണ്ഡിതർ യോഗയെ ഒരു ഹൈന്ദവ സംസ്കാരമായും ഒരു ഹിന്ദു ദിനചര്യയായിട്ടും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനിടെ മുസ്ലിം രാഷ്ടമായ സൗദി അറേബ്യ യോഗയ്ക്ക് വൻ വരവേൽപ് നൽകുകയാണ്. ഇന്ത്യയിൽ യോഗയ്ക്ക് എതിരെ മുസ്ലിം പണ്ഡിതന്മാർ എപ്പോഴും പ്രബോധനങ്ങളും മറ്റും നടത്തുമ്പോൾ, ലോക മുസ്ലിങ്ങളുടെ ആദ്ധ്യാത്മിക കേന്ദ്രമായ സൗദി അറേബ്യ ആവട്ടെ ഇന്ത്യയുടെ തനത് സംസ്കാരത്തെയും ഇന്ത്യയുടെ സ്വകാര്യ അഹങ്കരമായ ആർഷഭാരത സംസ്കാരത്തിന്റെയും ഏറ്റവുംവലിയ പ്രതേകതയായ യോഗയെ ഇപ്പോൾ കൈനീട്ടി സ്വാഗതം ചെയ്യുകയാണ്.

വിദ്യാർത്ഥികൾക്ക് പാഠ്യപദ്ധതിയുടെ ഭാഗമായി യോഗയിൽ പരിശീലനം നൽകാനൊരുങ്ങുകയാണ് സൗദി അറേബ്യ. യോഗ കൂടുതല്‍ ജനപ്രിയമാക്കി എല്ലാവര്‍ക്കും ജീവിതത്തില്‍ പകര്‍ത്താനുള്ള ശ്രമങ്ങളാണ് സൗദി ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള എല്ലാ സൗദി സര്‍വ്വകലാശാല പ്രതിനിധികള്‍ക്കും യോഗയെക്കുറിച്ചുള്ള വെര്‍ച്വല്‍ ക്ലാസ് കഴിഞ്ഞ ദിവസം സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യന്‍ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നായ യോഗയെ ഏറ്റെടുത്ത സൗദി സര്‍വ്വകലാശാലകള്‍ക്ക് പരമ്പരാഗത യോഗയും യോഗാസന കായിക ഇനങ്ങളും പരിചയപ്പെടുത്താനും യൂണിവേഴ്‌സിറ്റി കാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലിക്കുന്നതിനും തീരുമാനമായി. സൗദി യൂണിവേഴ്‌സിറ്റീസ് സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ (എസ്‌യുഎസ്എഫ്) സഹകരണത്തോടെ സൗദി യോഗ കമ്മിറ്റിയാണ് റിയാദില്‍ യോഗ പരിപാടി സംഘടിപ്പിച്ചത്.

യുവാക്കളുടെ ആരോഗ്യത്തിനും ശാരീരിക ക്ഷേമത്തിനും യോഗയുടെ പ്രയോജനങ്ങള്‍, ടൂര്‍ണമെന്റുകള്‍ക്കും മത്സരങ്ങള്‍ക്കുമുള്ള യോഗാസന സ്‌പോര്‍ട്‌സ്, പ്രൊഫഷണല്‍ യോഗ പരിശീലനത്തിന്റെ ആവശ്യകതകള്‍ എന്നിവ സംബന്ധിച്ച വിഷയങ്ങള്‍ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗദി സര്‍വ്വകലാശാലകളിലെ ചാമ്പ്യന്‍ഷിപ്പുകള്‍ക്കും മത്സരങ്ങള്‍ക്കുമായി സൗദി യോഗ കമ്മിറ്റിയുടെ സാങ്കേതിക നിയന്ത്രണവും ഇതില്‍ ഉള്‍പ്പെടും.

യോഗ കായിക വിനോദമായി അവതരിപ്പിക്കാനും സൗദിയിലെ അധികൃതര്‍ക്ക് ആലോചനയുണ്ട്. യൂണിവേഴ്‌സിറ്റികളില്‍ പുതിയ കായിക ഇനമായി യോഗ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. സൗദിയില്‍ യോഗ റഫറിമാര്‍ക്ക് പ്രത്യേക കോച്ചിങ് നടക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള യോഗ വിദഗ്ധരാണ് ഇവര്‍ക്ക് ക്ലാസുകള്‍ നല്‍കുന്നത്. സൗദി പൗരന്മാര്‍ക്കിടയില്‍ യോഗ പ്രധാന ആരോഗ്യ സംരക്ഷണ ഇനമായി അവതരിപ്പിക്കുകയാണ് സൗദി യോഗ കമ്മിറ്റി.

സൗദി യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ സഹകരണത്തോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അല്‍ മര്‍വായ് പറഞ്ഞു. യോഗ അധ്യാപകരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഇവരുടെ തീരുമാനം. കായിക ഇനമായി വളര്‍ത്തിക്കൊണ്ടുവരാനും പദ്ധതിയുണ്ട്. കൂടുതല്‍ യോഗ ടീമിനെ തയ്യാറാക്കി യോഗ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്നും അല്‍ മര്‍വായ് വ്യക്തമാക്കിയിരിക്കുന്നു.

യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ സൗദി യോഗ കമ്മിറ്റിക്ക് നേരത്തെ തന്നെ പദ്ധതിയുണ്ടായിരുന്നു. ഇതിനായി വിദ്യാഭ്യാസ മന്ത്രാലയവമായി സഹകരിച്ച് വിവിധ പരിപാടികളും ആസൂത്രണം ചെയ്തിരുന്നു. കായിക വിനോദം എന്ന നിലയില്‍ യോഗ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും 2017 നവംബറില്‍ വാണിജ്യ മന്ത്രായലം നിര്‍ദേശിക്കുകയായിരുന്നു. അതേസമയം യോഗ എന്നത്തിന്റെ പ്രാധാന്യത്തെ കുറിച്ച്, പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതും ആരോഗ്യകരമായ ജീവിതശൈലിയിക്കും യോഗ ആവശ്യകമായ കാര്യമാണ്, ഒരാൾ സ്വയം ഫിറ്റായിരിക്കുക എന്നതിനർത്ഥം രോഗങ്ങളെ പ്രതിരോധിക്കാനുള്ള ആരോഗ്യശേഷിയും ജീവിതശൈലിയും ഉണ്ടാക്കിയെടുക്കുക എന്നാണ്.

ആരോഗ്യകരമായ മനസ്സിന്റെയും ശരീരത്തിന്റെയും സംയോജനമാണ് യഥാർത്ഥ ഫിറ്റ്നസ്. ഇത് നേടിയെടുക്കാൻ ഒരാളെ സഹായിക്കുന്ന മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് യോഗ.ഒരു നല്ല യോഗാശീലം അവലംബിക്കുന്നത് ഒരു വ്യക്തിയിൽ ദൈനംദിന ജീവിതത്തിലെ ചുറ്റുപാടുകളെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകികൊണ്ട് അവരെ കൂടുതൽ ബോധവാന്മാരാക്കുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ തിരഞ്ഞെടുക്കാനും, അവരുടെ ശരീരത്തിന്റെ ആവശ്യകതകളിൽ മതിയായ ശ്രദ്ധ കേന്ദ്രീകരിക്കാനുമെല്ലാം യോഗ ചെയ്യുന്നത് വഴി ഒരാൾക്ക് ബോധപൂർവ്വം സാധിക്കുന്നു.

ദൈനംദിന ജീവിതത്തിൽ ഏകാഗ്രതയും മനസ്സാന്നിധ്യവും വീണ്ടെടുക്കാനും ഇതുവഴി സാധിക്കുന്നു. ഒരു ദിവസത്തിൻ്റെ തുടക്കത്തിലുള്ള യോഗ പരിശീലനം നിങ്ങളുടെ മനസ്സിനെ ചടുലവും ഉണർവുള്ളതുമാക്കി വെക്കുകയും ഇതുവഴി മുഴുവൻ ദിവസത്തിലും കൂടുതൽ ഉൽ‌പാദനക്ഷമതയും ഏകാഗ്രതയും നേടിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. ധ്യാനം യോഗയിലെ അവിഭാജ്യ ഘടകമാണ്. ഒരാളുടെ മാനസികാരോഗ്യ നിലയെ സ്വാധീനിക്കുന്നതിൽ ഇതിനും പ്രധാന പങ്കു വഹിക്കാനാകും.

ഭാരതത്തിന്റെ പാരമ്പര്യത്തിൻ്റെ ഭാഗമായതും 4000 വർഷത്തിലേറെ പഴക്കമുള്ളതുമായ ഒരു പരിശീലനമാണ് യോഗ. ശാരീരികക്ഷമത കൈവരിക്കാനുള്ള യാത്രയിൽ ഒരു ഉത്തേജകമായി മാത്രമല്ല, നമ്മുടെ മനസ്സിൻ്റെയും ശരീരത്തിൻ്റെയും ആന്തരിക ക്ഷേമം ഉറപ്പു വരുത്തുകയും ചെയ്യുന്നു മികച്ച യോഗാശീലം. ശരീരത്തിന് വിശ്രമം നൽകുന്ന മികച്ച രീതിയായ ഇത് വിഷാദരോഗത്തിൽ തുടങ്ങി ശാരീരികമായ പല ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള ഒരു പരിഹാരമാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്.