എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് മരണം, പ്രദീപേട്ടാ പ്രണാമം, സീമ ജി നായര്‍ പറയുന്നു

ഇന്ന് പുലര്‍ച്ചെയാണ് നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചത്. 61 വയസായാരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് എത്തുന്നത്. ഇപ്പോള്‍ നടി സീമ ജി നായര്‍ പ്രദീപിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

രാവിലെ ഹാര്‍ട്ട് അറ്റാക്കിന്റെ രൂപത്തില്‍ അദ്ദേഹത്തെ മരണം തട്ടിയെടുത്തു.. അടുത്ത നിമിഷം എന്ത് സംഭവിക്കുന്നുവെന്നറിയാതെ നമ്മള്‍ എന്തൊക്കെയോ കണക്കു കൂട്ടലുകള്‍ നടത്തുന്നു.. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ‘മരണം’ എത്തുന്നു.. സ്‌നേഹം കൈമുതലായുള്ള ശുദ്ധ മനുഷ്യന്‍.- സീമ ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, പ്രദീപേട്ടന് ആദരാഞ്ജലികള്‍.. വിശ്വസിക്കാന്‍ പറ്റുന്നില്ല.. രാവിലെ ഹാര്‍ട്ട് അറ്റാക്കിന്റെ രൂപത്തില്‍ അദ്ദേഹത്തെ മരണം തട്ടിയെടുത്തു.. അടുത്ത നിമിഷം എന്ത് സംഭവിക്കുന്നുവെന്നറിയാതെ നമ്മള്‍ എന്തൊക്കെയോ കണക്കു കൂട്ടലുകള്‍ നടത്തുന്നു.. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ‘മരണം’ എത്തുന്നു.. സ്‌നേഹം കൈമുതലായുള്ള ശുദ്ധ മനുഷ്യന്‍.. അമ്മയുടെ ജനറല്‍ ബോഡിയില്‍ കണ്ടപ്പോളും നല്ല സന്തോഷത്തില്‍ ആയിരുന്നു.. ഞങ്ങള്‍ ഒന്നിച്ചു വര്‍ക്ക് ചെയ്തിട്ടുണ്ട്, ‘Dear Mom’ എന്നൊരു ഷോര്‍ട്ട്ഫിലിമില്‍.. പുതിയ സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ചു വര്‍ക്ക് ചെയ്യേണ്ടതായിരുന്നു.. പക്ഷെ ‘വിധി ‘ എപ്പോളും അങ്ങനെ ആണല്ലോ.. പ്രദീപേട്ടാ പ്രണാമം