നീ കാരണം എന്റെ മോന്‍ ജയിലിലാകുമെന്നാ തോന്നുന്നേ എന്ന് അമ്മ പറഞ്ഞു, തുറന്ന് പറഞ്ഞ് സുചിത്ര

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട നടിയാണ് സുചിത്ര നായര്‍. നര്‍ത്തകി കൂടി ആയ സുചിത്രയ്ക്ക് ഭാവിയിലേക്ക് വിപുലമായ തയ്യാറെടുപ്പുകളാണ് പദ്ധതി ഇടുന്നത്. ഭാവിയില്‍ നൃത്ത വിദ്യാലയും തുടങ്ങണമെന്നാണ് തന്റെ ആഗ്രഹം എന്ന് സുചിത്ര പറയുന്നു. ഇപ്പോള്‍ തന്റെ അമ്മ ഒരിക്കല്‍ താന്‍ കാരണം സഹോദരന്‍ ജയിലില്‍ പോകുമോ എന്ന് ചോദിച്ച സംഭവത്തെ കുറിച്ചും സുചിത്ര പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

‘എനിക്ക് അച്ഛനും അമ്മയും ഇട്ട പേര് സൂര്യ എന്നായിരുന്നു. ചേട്ടന്റെ പേര് സൂരജ്. രണ്ടുപേരും ഒരേ നാളാണ്. വീട്ടില്‍ ഞങ്ങള്‍ എപ്പോഴും അടിയാണ്. എന്റെ പേര് സ്‌കൂളില്‍ നിന്നുമാണ് സുചിത്ര എന്നാക്കിയത്. ചേട്ടന്‍ റസ്ലിങ്ങിന്റെ ആളായിരുന്നു. ഡബ്ല്യു ഡബ്ല്യുയുടെ. അന്ന് ഡബ്ല്യു ഡബ്ല്യു എഫ് ആയിരുന്നു. അതില്‍ റോക്ക് ബോട്ടം, അതുപോലുള്ളവ പരീക്ഷിക്കുന്നത് എന്നെ ആയിരുന്നു. അന്ന് എടുത്ത് ഭിത്തിയിലെറിയുക, അങ്ങനൊക്കെയായിരുന്നു.

അപ്പോള്‍ ഞാന്‍ ചോദിച്ചു, അമ്മ പേരുമാറ്റിയിട്ട് വല്ല ഗുണവും ഉണ്ടായോന്ന്. ചേട്ടനെ നേരില്‍ കണ്ടാല്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. ഇത്രയധികം വികൃതിയും അക്രമവും കാണിക്കുന്ന ഒരാളാണെന്ന്. വീട്ടില്‍ മാത്രമാണ്. പുറത്തിറങ്ങുമ്‌ബോള്‍ ഇതുപോലെ നല്ല മനുഷ്യനില്ല. പിന്നെ എന്റെ പേരും പറഞ്ഞ് ഉണ്ടാക്കിയ അടികള്‍ മാത്രമേ ഉള്ളൂ. ഭയങ്കര പ്രൊട്ടക്റ്റീവ് ആണ്. സ്‌കൂളിലായാലും കോളേജിലായാലും. അവസാനം എന്റെ അമ്മ എന്നോട് ചോദിച്ചു, നീ കാരണം എന്റെ മോന്‍ ജയിലിലാകുമെന്നാ തോന്നുന്നേ’ സുചിത്ര കൗമുദി ചാനലില്‍ പങ്കെടുത്ത പരിപാടിയില്‍ പറയുന്നു.