കാവ്യ മാധവനെ ഒന്നാം വിവാഹത്തിന് സുന്ദരിയാക്കത് ഇങ്ങനെ, ഓര്‍മ്മകള്‍ പങ്കുവെച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ്

മലയാളി എക്കാലവും സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തുന്ന താരമാണ് കാവ്യാ മാധവന്‍. സിനിമാജീവിതത്തില്‍ നിന്നും വിടവാങ്ങി കുടുംബത്തിലെ നായികയായി താരം മാറി കഴിഞ്ഞു. ശാലീനത നിറഞ്ഞ നായികമാരെക്കുറിച്ച് പറയുമ്പോള്‍ മലയാളി മനസ്സിലേക്ക് കാവ്യ മാധവന്റെ മുഖവും എത്താറുണ്ട്. വിടര്‍ന്ന കണ്ണുകളും പനങ്കുല പോലുള്ള മുടിയുമായാണ് താരമെത്തിയത്. ബാലതാരമാണ് സിനിമയിലെത്തിയത്.

ലാല്‍ജോസ്- ദിലീപ് കൂട്ടുകെട്ടിലൊരുങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം നായികയായി മാറിയത്. ആദ്യ സിനിമ വന്‍വിജയമായി മാറിയതോടെയാണ് ഈ താരജോഡികളെ നായികനായകന്‍മാരാക്കിയുള്ള സിനിമകളുടെ എണ്ണവും വര്‍ദ്ധിച്ചു. ആദ്യ സിനിമയിലെ നായകനെയായിരുന്നു താരം ജീവിതപങ്കാളിയാക്കിയത്. ദിലീപിന്റെ മാത്രമല്ല കാവ്യ മാധവന്റേയും രണ്ടാം വിവാഹമായിരുന്നു ഇത്. നിഷാല്‍ ചന്ദ്രയെയാരുന്നു താരം വിവാഹം കഴിച്ചത്. ആ വിവാഹത്തിനായി കാവ്യമാധവനെ അണിയിച്ചൊരുക്കിയത് അനില എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. അതുമായി ബന്ധപ്പെട്ട് അനിഷ ഷെയര്‍ ചെയ്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

മഞ്ജു വാര്യര്‍, നയന്‍താര, പ്രിയ കുഞ്ചാക്കോ, ഗീതുമോഹന്‍ദാസ്, പാര്‍വതി ജയറാം, നസ്രിയ നസീം തുടങ്ങിയവരെയെല്ലാം അനില സുന്ദരിയാക്കിയിട്ടുണ്ട്. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. വിവാഹ ദിനത്തില്‍ പ്രിയ കുഞ്ചാക്കോ ബോബനെ അണിയിച്ചൊരുക്കിയത് അഞ്ജലിയായിരുന്നു. കുടുംബത്തിലെ ഒരു വിവാഹം പോലെയായിരുന്നു അത്. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെയാണ് തോന്നുന്നതെന്നുമായിരുന്നു അവര്‍ കുറിച്ചത്. ആദ്യമായി ചെയ്ത സെലിബ്രിറ്റി വെഡ്ഡിങ് പാര്‍വതി ജയറാമിന്റേതായിരുന്നു. ഗുരുവായൂരിലെ വിവാഹത്തിനും കൊച്ചിയിലെ വിരുന്നിനുമായി പാര്‍വതിയെ അണിയിച്ചൊരുക്കിയത് അഞ്ജലിയായിരുന്നു. അതേക്കുറിച്ചും അവര്‍ കുറിച്ചിരുന്നു.

ദിലീപ് കാവ്യ വിവാഹവും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. 2016 നവംബര്‍ 25നായിരുന്നു ഇവരുടെ വിവാഹം. മഹാലക്ഷ്മി എന്നൊരു കുട്ടിയും ഉണ്ട്. ആദ്യ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയും രണ്ടാമത് വിവാഹം കഴിച്ചിരുന്നു