മോഹന്‍ലാലിന് എന്റെ ജീവിതത്തില്‍ വലിയൊരു സ്ഥാനം ഉണ്ട്, എന്നെ വലിയ കാര്യവും സ്നേഹവും ആണ്, സേതുലക്ഷ്മി പറയുന്നു

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സേതു ലക്ഷ്മി. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോള്‍ സേതുലക്ഷ്മി മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. തന്റെ മകന്‍ ഇന്ന് ജീവനോടെ ഇരിക്കാന്‍ കാരണം മോഹന്‍ലാല്‍ ആണെന്ന് നടി പറയുന്നു.

സോതുലക്ഷ്മിയുടെ മകനും കോമഡി താരവുമായ കിഷോര്‍ കിഡ്‌നി തകരാറില്‍ ആയതിനെ തുടര്‍ന്ന്, മകന്റെ ചികിത്സയ്ക്ക് മോഹന്‍ലാല്‍ ചെയ്തു തന്ന സഹായത്തെക്കുറിച്ചു ഒരു അഭിമുഖത്തില്‍ താരം പങ്കുവച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

‘മോഹന്‍ലാലിന് എന്റെ ജീവിതത്തില്‍ വലിയൊരു സ്ഥാനം ഉണ്ട്. എന്നെ വലിയ കാര്യവും സ്നേഹവും ആണ്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മകന്റെ കാര്യങ്ങളൊക്കെ ചോദിച്ചു. മോഹന്‍ലാല്‍ പറഞ്ഞത് പ്രകാരം ഞാറയ്ക്കലിലെ ഡോക്ടറെ കാണാന്‍ പോയതാണ് മകന്റെ തിരിച്ച് വരവില്‍ നിര്‍ണ്ണായകമായത്. മറ്റൊരു കാര്യം കൂടിയുണ്ട്, മഞ്ജു വാര്യരുടെ കൂടെ ഡാന്‍സ് പഠിച്ചതാണ് ആ ഡോക്ടറും.

മോഹന്‍ലാല്‍ വിളിച്ച് പറഞ്ഞതുകൊണ്ട് വഴിയില്‍ ആള്‍ വന്ന് കാത്തിരുന്നാണ് എന്നേയും മകനേയും കൂട്ടിക്കൊണ്ടു പോയത്. സാമ്പത്തികപരമായും മകന്റെ ചികിത്സയ്ക്ക് ഒരുപാട് സഹായിച്ചു. സിംഗപ്പൂരിലും മോഹന്‍ലാലിന് ഒപ്പം ഒരു ഷോ ചെയ്തു. വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. എല്ലാവരോടും അഭിനയിക്കുന്നത് സന്തോഷകരമായ കാര്യമാണ്’- താരം പറഞ്ഞു.