ബലാത്സംഗ കേസിൽ ബാലചന്ദ്രകുമാറിനെതിരെ അന്വേഷണ റിപ്പോർട്ട്

ബാലചന്ദ്രകുമാറിനെതിരെ ഉയർന്ന ബലാത്സംഗ കേസിൽ പൊലീസ് കോടതിയില്‍ വീണ്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. എളമക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആലുവ കോടതിയിലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നടി കേസിൽ ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ആണ് ബാലചന്ദ്രകുമാർ.

പൊലീസ് അന്വേഷണം നിര്‍ജ്ജീവമാണെന്ന് കാണിച്ച് യുവതി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ടായി സമർപ്പിക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടത്. മുമ്പ് മെയ് 19 ന് അന്വേഷണ ഉദ്യോഗസ്ഥർ ഒരു റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും കോടതിക്ക് തൃപ്തികരമായില്ല. ഇതേതുടര്‍ന്നാണ് വീണ്ടും അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.