പ്രധാനമന്ത്രിക്ക് വധഭീഷണി സന്ദേശം, ഷംസുദ്ദീൻ പിടിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധ ഭീഷണി സന്ദേശം നൽകിയ ആളെ പോലീസ് പിടികൂടി. നെടുമ്പാശ്ശേരി പൊയ്‌ക്കാട്ടുശ്ശേരി സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. ഇന്നലെ പുലർച്ചെയാണ് ഭീഷണി സന്ദേശമെത്തിയത്. പോലീസ് എമർജൻസി റെസ്‌പോൺസ് നമ്പറായ 112 ൽ വിളിച്ചാണ് ഇയാൾ ഭീഷണി മുഴക്കിയത്.

പ്രധാനമന്ത്രിയെ വധിക്കുമെന്നും, കണ്ണൂരിൽ പോലീസ് സ്റ്റേഷനിൽ തീവയ്‌ക്കുമെന്നുമായിരുന്നു ഭീഷണി. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു. നെടുമ്പാശ്ശേരി പോലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.