സ്വാസികയെ ഉമ്മവെക്കാൻ എനിക്ക് പേടിയായിരുന്നു- ഷാനവാസ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഷാനവാസ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഷാനു. കുങ്കുമപ്പൂവിലെ രുദ്രനായും, സീതയിലെ ഇന്ദ്രനായും മെല്ലാമെത്തി കുടുംബ പ്രേക്ഷകരുടെ മനംകവർന്ന താരമാണ് ഷാനവാസ്. സീതയിലെ ഇന്ദ്രനെ പ്രേക്ഷകർ നെഞ്ചോടു ചേർത്തുവച്ച സമയത്തായിരുന്നു പെട്ടെന്ന് സീത പരമ്പരയിൽ നിന്നും ഷാനവാസ് അപ്രതീക്ഷനാകുന്നത്. ഷാനവാസിന്റേയും സ്വാസികയുടേയും ജോഡിയും വൻ ഹിറ്റായി മാറി. ഇന്നും ഈ ജോഡിയ്ക്ക് വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ രസകരമായൊരു വസ്തുത പരമ്പരയിൽ സ്വാസികയുമൊപ്പമുള്ള ചുംബന രംഗം ചെയ്യാൻ തനിക്ക് മടിയായിരുന്നുവെന്നാണ് ഷാനവാസ് പറയുന്നത്.

മലപ്പുറത്തെ വളരെ ഓർത്തഡോക്സ് ആയ മുസ്ലിം കുടുംബത്തിൽ ജനിച്ച എനിക്ക് അഭിനയം ആണെങ്കിൽകൂടിയും പല രംഗങ്ങളോടും മാനസികമായ വിയോജിപ്പ് തോന്നിയിരുന്നു. പ്രേക്ഷകർ സീതയിലെ റൊമാൻസിനെ നെഞ്ചിലേറ്റിയപ്പോഴും ഞാൻ എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇതൊന്നും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.

ഇതിന്റെ പേരിൽ താനും നായിക സാസ്വികയുമായി വഴക്കുണ്ടായിട്ടുണ്ട്. ഒരു പെൺകുട്ടിയായ എനിക്ക് കുഴപ്പമില്ലല്ലോ പിന്നെന്താണ് ഷാനുവിന് പ്രശ്നമന്നൊയിരുന്നു സ്വാസിക ചോദിച്ചിരുന്നത്. റൊമാന്റിക് സീനുകൾ ഒന്നും ചെയ്യാനുള്ള മാനസികാവസ്ഥ എനിക്ക് ഉണ്ടായിരുന്നില്ല. ഞാൻ വളരെ ഗൗരവക്കാരനായ കഥാപാത്രങ്ങൾ മാത്രം ചെയ്യാനാണ് അന്ന് ആഗ്രഹിച്ചത്

സീതയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയായിരുന്നു ഷാനവാസ് മിസിസ് ഹിറ്റ്‌ലറിൽ നിന്നും പിന്മാറുന്നത്. ഇതേക്കുറിച്ച് സംവിധായകനായുമായി സംസാരിച്ചിരുന്നു. അദ്ദേഹം ആദ്യം പറഞ്ഞത് ഹിറ്റ്ലറുടെ ഷൂട്ടിന് ഒരു മാസത്തിൽ 20 ദിവസങ്ങളാണ് നമുക്ക് ആവശ്യമായത്, ഇത് കഴിഞ്ഞുള്ള 10 ദിവസത്തിൽ ഷാനുവിന് ചെയ്യാൻ പറ്റുമെങ്കിൽ ഉറപ്പായും ചെയ്തോളൂ എന്നായിരുന്നു