അച്ഛന്‍ ഇനി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ലെന്ന് ശാന്തി ക്യഷ്ണ, പിതാവിന്റെ അന്ത്യം കോവിഡ് ബാധിച്ച്

നടി ശാന്തികൃഷ്ണയുടെ പിതാവ് ആർ. കൃഷ്ണൻ (92) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 8.45 ന് ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് പിടിപ്പെട്ടു. ഇതെ തുടർന്നാണ് ആരോ​ഗ്യനില വഷളായത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും സംസ്കാരം ചടങ്ങുകൾ നടക്കും. കെ.ശാരദയാണ് ഭാര്യ. സംവിധായകൻ സുരേഷ് കൃഷ്ണ മൂത്ത മകനാണ്.

രണ്ടാഴ്ചയോളം അച്ഛന്‍ ആശുപത്രിയിലായിരുന്നുവെന്ന് ശാന്തി ക്യഷ്ണ ഇൻസ്റ്റ​ഗ്രാമിൽ രേഖപ്പെടുത്തി. കിഡ്‌നി സംബന്ധമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണാണ് പിതാവിനെ അശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. പിന്നീടാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. പക്ഷേ, രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പെട്ടെന്ന് ആരോഗ്യനില വഷളായിയെന്നും ശാന്തി ക്യഷ്ണ പറയുന്നു.

അച്ഛന് ഭക്ഷണം വാരി നല്‍കുന്ന ചിത്രത്തോടെയുള്ള നടിയുടെ കുറിപ്പ് ഏവരെയും സങ്കടപെടുത്തുകയാണ്. അച്ഛന്‍ ഇനി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. അപ്പ എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാകും. ഐ ലവ് യൂ. മേ യുവര്‍ സോള്‍ റെസ്റ്റ് ഇന്‍ പീസ്, ഇനി എന്നാണ് അപ്പാ ഇനി എനിക്ക് ഇങ്ങനെ ചെയ്യാന്‍ പറ്റുക? ഐ മിസ് യൂ സോമച്ച്. എന്നിങ്ങനെയാണ് നടി കുറിച്ചത്. മൂന്നു ആണ്‍മക്കള്‍ക്കിടയിലെ ഏക മകളാണ് കൃഷ്ണന് ശാന്തി.

1980- 90 കാലഘട്ടങ്ങളില്‍ മലയാളത്തില്‍ തിളങ്ങി നിന്ന നായികയാണ് ശാന്തി കൃഷ്ണ. പാലക്കാടന്‍ തമിഴ് ബ്രാഹ്മണ ദമ്പതികളുടെ മകളായി മുംബൈയിലാണ് ശാന്തികൃഷ്ണ ജനിച്ചത്. പിന്നീട് സിനിമയിലേക്ക് താരം എത്തുകയായിരുന്നു. നടന്‍ ശ്രീനാഥുമായുള്ള ശാന്തിയുടെ വിവാഹവും തുടര്‍ന്നുള്ള ജീവിതവുമൊക്കെ ഏറെ ശ്രദ്ധനേടിയിരുന്നു.