കേരളത്തിന്റെ മുന്നിൽ കരഞ്ഞ സജ്ന – തീർഥയുമായുള്ള ഓഡിയോ, സുശാന്ത് നിലമ്പൂർ മുങ്ങും

കേരളത്തിന്റെ മുന്നിൽ കൈകൂപ്പി കരഞ്ഞ സജ്ന ഷാജി എന്ന ട്രാൻസ് ജന്റർ യുവതിയുടെ വീഡിയോ വൈറലായിരുന്നു.പോലിസിൽ നിന്ന് പോലും സഹായം ലഭിച്ചില്ലെന്നുപറഞ്ഞ ഇവർക്ക് സഹായവുമായി നിരവധി ആളുകളെത്തിയിരുന്നു. ഓൺലൈൻ ചാരിറ്റി പ്രവർത്തകനും നന്മ മരവുമായ നിശാന്ത് നിലമ്പൂർ അടക്കമുള്ളവരുമായി ബന്ധപ്പെട്ട പരാമർശങ്ങൾ അടങ്ങിയ  ഓഡിയോ പുറത്തായി.ഓൺലൈൻ ചാരിറ്റി പ്രവർത്തകനും നന്മ മരവുമായ നിശാന്ത് നിലമ്പൂരിന്റെ കള്ള കളികളും ഓഡിയോ വഴി പുറത്തുവരുകയാണ്.ഓഡിയോയിൽ പണം ലഭിച്ച് കഴിഞ്ഞാലുള്ള കാര്യങ്ങളും, പണം പരമാവധി വരുന്നതിനെ കുറിച്ചുമാണ്‌ സംസാരിക്കുന്നത്

കിട്ടുന്നത് പരമാവധി വാങ്ങിക്കണം.എടീ ഇനി ഒരവസരം കിട്ടി എന്നിരിക്കില്ല എന്നും എനിക്ക് കിട്ടുന്നതിന്റെ ഒരു ലക്ഷം രൂപ നിനക്കും തരാം എന്നൊക്കെ പ്ളാൻ ചെയ്യുന്ന ഓഡിയോ ആണ് പുറത്തായിരിക്കുന്നത്.ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്,ഫണ്ട് വരുവാണെങ്കിൽ നിന്നെ ഞാൻ പരി​ഗണിക്കാം എനിക്കവിടുന്ന് നിന്നോട് ഇതിനെക്കുറിച്ച് സംസാരിക്കാൻ സാധിക്കാത്തതിനാലാണ് ഇപ്പോൾ ഫോൺവിളിക്കുന്നതെന്ന് സജ്ന തീർത്ഥയോട് പറഞ്ഞുകൊണ്ടാണ് സംഭാഷണം ആരംഭിക്കുന്നത്,രണ്ട് മൂന്ന് ലക്ഷം രൂപയെങ്കിലും അക്കൗണ്ടിലേക്ക് വീഡിയോ ചെയ്യുന്നതിലൂടെ വരും,നിശാന്ത് നിലമ്പൂരിന്റെ മൈൻഡ് മാറിയെന്നും അമ്പതിനായിരം രൂപ തന്ന് മുങ്ങാനുള്ള പ്ലാനിം​ഗാണെന്നും സജ്ന പറയുന്നു.

ഫ്രീസർ വാങ്ങാനായി പതിനഞ്ചായിരം രൂപ സജിനക്ക് കൊടുത്തെന്നും എന്റെ കയ്യിൽ ഇത്രയുമേയുണ്ടായിരുന്നൊള്ളെന്നും ബാക്കി പണം നിങ്ങൾ കൊടുക്കണമെന്ന് പറയാൻ സജിന സുശാന്തിനോട് ആവശ്യപ്പെട്ടിരുന്നു.പണം തരന്ന കാര്യം പറഞ്ഞതോടെ സുശാന്തിന്റെ മുഖം മാറിയെന്നും ഓഡിയോ വ്യക്തമാക്കുന്നു

കേരളത്തിലെ നന്മയുള്ള എല്ലാ മനുഷ്യരും നെഞ്ചിലേറ്റിയ 2വ്യക്തികൾ തന്നെ ഇത്തരത്തിൽ അണിയറയിൽ സംസാരിക്കുമ്പോൾ പുറത്ത് വരുന്നത് നന്മ ചെയ്യുന്ന മനുഷ്യരെ ചൂഷണം ചെയ്യുന്നതിന്റെ തെളിവുകളാണ്.ഒരുപാട് സംശയങ്ങൾ സംഭാവന നല്കിയവരിലും,നന്മ ചൊരിഞ്ഞവരിലും ഉണ്ടാകുന്നു. മാത്രമല്ല സഹായിക്കാൻ പോയ സുശാന്ത് നിലമ്പൂരും വിവാദത്തിൽ പെട്ടു.എന്തായാലും ഓഡിയോയുമായി ബന്ധപ്പെട്ട് ട്രാൻസ്ജന്ററുകൾക്ക് ഇടയിലും തർക്കം ഉണ്ട്.