പിണങ്ങിയിരുന്ന ശരണ്യയെ ആശ്വസിപ്പിച്ച് സീമ, സർപ്രൈസ് ​ഗിഫ്റ്റുകളും സീമ ശരണ്യക്ക് നൽകി

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ.അഭിനയത്തിൽ തിളങ്ങി നിൽക്കവെയാണ് കാൻസർ എന്ന മഹാവ്യാധി നടിയെ പിടികൂടുന്നത്.കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന സിനിമ-സീരിയൽ നടി ശരണ്യ ശശി പുതു ജീവിതത്തിലേക്ക് തിരികെ എത്തിത്തുടങ്ങിയെന്ന വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ശസ്ത്രക്രിയയെ തുടർന്ന് ശരണ്യയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.തുടർന്ന് കോതമംഗലം പീസ്വാലി ആശുപത്രിയിൽ ഫിസിയോ തെറാപ്പി നടന്ന് വരികയായിരുന്നു.ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി.

സീമ ജി നായരും സീരിയൽ താരം ശരണ്യ ശശിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ സോഷ്യൽ മീഡിയയും അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്. സീമയെ കണ്ടപാടെ പിണങ്ങിയിരിക്കുകയായിരുന്നു ശരണ്യ എന്നാൽ ആ സ്നേഹത്തിനു പിന്നിൽ കുഞ്ഞുപിണക്കങ്ങളെല്ലാം അലിഞ്ഞു. വരാൻ വൈകിയതിലുള്ള പിണക്കമായിരുന്നു ശരണ്യയുടെ മുഖത്ത്. ശരണ്യക്കായി തയ്യാറാക്കിയ സ്പെഷ്യൽ താറാവുകറിയുമായാണ് സീമ എത്തിയത്. കൂടാതെ തന്റെ പ്രിയപ്പെട്ടവൾക്കായി തയ്യാറാക്കിയ സർപ്രൈസ് ഗിഫ്റ്റുകളും സീമ കൈമാറുന്നുണ്ട്.

2012ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്.ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്.തുടർന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി.തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ പലരും മുന്നിട്ടെത്തി.

സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.തിരുവനന്തപുരത്ത് വീടകവീട്ടിൽ കഴിഞ്ഞ ശരണ്യയെ സീമ ജി നായർ വൈറ്റിലയിലെ തന്റെ വീട്ടിൽ എത്തിക്കുകയും പിന്നീട് ഫിസിയോ തെറാപ്പിക്ക് വേണ്ടി ആശുപത്രിയിലേക്ക് മാററുകയുമായിരുന്നു. സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ ആദ്യവസാനം ഒപ്പമുണ്ടായിരുന്നത് സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്.