ശശി തരൂർ നാടകീയതയുടെ മുഖം മൂടി,ആര് ജയിച്ചാലും തോറ്റാലും കോൺഗ്രസ് പാർട്ടി തകരും.

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും തോറ്റാലും കോൺഗ്രസ് പാർട്ടി തകരുമെന്ന് ഇവ ശങ്കർ. ഇനി സമീപ കാലത്തൊന്നും കേരളത്തിലോ കേന്ദ്രത്തിലോ കോൺഗ്രെസ് ഭരിക്കുമെന്ന് സ്വപ്നം കാണുകയേ വേണ്ട. കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ നാടകീയതയുടെ മുഖം മൂടിയെന്നും – ഇവ ശങ്കർ പറയുന്നു.

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും തോറ്റാലും കോൺഗ്രസ് പാർട്ടി തകരും. രാഹുൽ ഈ ജന്മം മുഴുവൻ പോരാടിയായാലും ബിജെപി യേ അധികാരത്തിന് പുറത്താക്കാനോ കോൺഗ്രസ്സിന്റെ നഷ്ടപ്പെട്ട പ്രതാപത്തെ വീണ്ടെടുക്കാനോ കഴിയില്ല.ബി ജെ പി ശക്തമായി നില നിൽക്കുമ്പോൾ കോൺഗ്രസ്‌ നു ഒരു തിരിച്ചു വരവ് ദേശിയ തലത്തിൽ സാധ്യമല്ല.

ശശി തരൂരിനെ പോലെയുള്ള നേതാവിനെ കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വവും, വിദ്യാഭ്യാസ യോഗ്യതയും,ഭാഷ നൈപ്പുണ്യവും, സേവനത്തിലെ പ്രവർത്തി പരിചയവുമുള്ളത് കൊണ്ടാണ്.

നിലപാടുകളാണ് ഓരോ വ്യക്തികളെയും പ്രസ്ഥാനത്തെയും നിലനിർത്തുന്നത് ,കോൺഗ്രസ്‌ എന്നാപാർട്ടിക്ക് അത് ഇല്ലാത്തിടത്തോളം കാലം കോൺഗ്രസിനു ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകില്ല.ശശി തരൂർ അദ്ധ്യക്ഷ നേതൃത്വം ഏറ്റെടുത്താൽ പാർട്ടിയേ രക്ഷിച്ചെടുക്കാം എന്ന വിശ്വാസമാണെങ്കിൽ ഒന്നേ പറയാനുള്ളു
സോണിയയുടെ സ്ഥാനാർത്ഥിയായ ഖാർഗെമാത്രമേ വിജയിക്കൂ.

ഇനി ഈ സമീപ കാലത്തൊന്നും കേരളവും കേന്ദ്രവും കോൺഗ്രസ്‌ ഭരിക്കുമെന്നു സ്വപ്നത്തിൽ പോലും കരുതണ്ട.

ശശി തരൂരിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു നാടകീയതയുടെ മുഖം മൂടിയാണ്. ഒരേ സമയം മോദി ചെയ്ത കാര്യങ്ങളെ പിന്തുണക്കുകയും പിണറായി വിജയന് സ്തുതി പാടുകയും ചെയ്യുന്നയാൾ.അങ്ങനെ ഒരാൾ ഒരിക്കലും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കുവാൻ യോഗ്യനല്ല.

അറിവും, ഗ്ലാമറും , ശബ്ദഗാംഭീര്യവുമല്ല, പകരം അടിയുറച്ച പാർട്ടിയോടുള്ള കൂറിനാണ് പ്രഥമ പരിഗണന നൽകേണ്ടത് എന്നതിൽ യാതൊരു സംശയവുമില്ല.