ആനവണ്ടിക്ക് അഴിഞ്ഞാടാമോ, സ്വിഫ്റ്റിനും, സൂപ്പര്‍ ഫാസ്റ്റിനും 110 പായാം, സ്പീഡ് ഗവേണറും വേണ്ട Video Story

വടക്കാഞ്ചേരിയില്‍ 9 പേരുടെ ജീവനെടുത്ത ടൂറിസ്റ്റ് ബസ്സിന്റെ വേഗതയെ ഗതാഗത മന്ത്രി ശക്തമായി എതിര്‍ത്തു. എന്നാല്‍ ഇതിലും സ്പീഡീല്‍ പായുന്ന കെഎസസ്ആര്‍ടിസി ബസ്സുകളേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. സ്വിഫ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് 110 ആകാം. എന്തിന് സ്പീഡ് ഗവേണര്‍ മിക്ക കെ.എസ്.ആര്‍.ടി.സി. ബസുകളിലും പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ടൂറിസ്റ്റ് ബസ്സുകള്‍ക്കും,പ്രൈവറ്റ് ബസ്സുകള്‍ക്കും മാത്രമല്ല കെഎസ്ആര്‍ടിസി ബസ്സിനും വേണം ഒരു കടിഞ്ഞാണ്‍.

കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ സ്വിഫ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ വേഗപരിധി 110 കിലോമീറ്ററായി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം! കഴിഞ്ഞ മേയ് 28-നാണ് കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റ് ഈ നിര്‍ദേശം നല്‍കിയത്. സ്വിഫ്റ്റിനോട് പാഞ്ഞോളനാണ് നിര്‍ദ്ദേശം. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നിരത്തില്‍ അഴിഞ്ഞാടാനുള്ള ലൈസന്‍സല്ലേ ഇത്. എത്രയോ ജീവന്‍ കെഎസ്ആര്‍ടിസിയുടെ മരണപ്പാച്ചിലില്‍ പൊലിഞ്ഞിട്ടുണ്ട്. കാല്‍ നട യാത്രക്കാര്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും ഒരു പരിഗണനയും കൊടുക്കാതെയാണ് കെഎസ്ആര്‍ടിസി മരണപ്പാച്ചില്‍ പായുന്നത്.

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും മീഡിയം, ഹെവി പാഞ്ചര്‍ വാഹനങ്ങള്‍ക്കും മീഡിയം-ഹെവി ഗുഡ്സ് വാഹനങ്ങള്‍ക്കും ദേശീയപാതകളില്‍ പരമാവധി വേഗം 65 കി.മീ. ആയിരിക്കണമെന്നാണു പോലീസ് മാര്‍ഗനിര്‍ദേശം. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു സമീപം എല്ലാ വാഹനങ്ങളും 30 കിലോമീറ്ററില്‍ താഴെ വേഗത്തിലേ സഞ്ചരിക്കാവൂ. 2018-ല്‍ കേന്ദ്രസര്‍ക്കാര്‍ വാഹനങ്ങളുടെ വേഗപരിധി കൂട്ടിയപ്പോഴും, കേരളത്തിലെ റോഡുകളുടെ അവസ്ഥ പരിഗണിച്ച് 2014-ലെ വേഗപരിധി നിര്‍ദേശം പാലിക്കാനായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. മോട്ടോര്‍ വാഹനനിയമത്തിലെ 112(1) വകുപ്പുപ്രകാരമാണു കേന്ദ്രം വേഗപരിധി പുതുക്കി നിശ്ചയിച്ചത്. എന്നാല്‍, ഇതേ നിയമത്തിലെ 112(2) വകുപ്പുപ്രകാരം സംസ്ഥാനസര്‍ക്കാരിനു വേഗപരിധി നിശ്ചയിക്കാം. കേന്ദ്രപരിധിക്കുമേല്‍ വേഗം വര്‍ധിപ്പിക്കരുതെന്നു മാത്രം. കേന്ദ്രനിയമപ്രകാരം ബസുകള്‍ക്ക് എക്സ്പ്രസ് വേയില്‍പ്പോലും 110 കി.മീ. വേഗം അനുവദിച്ചിട്ടില്ലെന്നരിക്കേയാണു നിയമം മറികടന്ന് പായാന്‍ കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.

കെ.എസ്.ആര്‍.ടി.സി. ബസുകളിലും വേഗനിയന്ത്രണത്തിനുള്ള സ്പീഡ് ഗവേണര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തിരക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ ശരാശരി 80-90 കി.മീ. വേഗത്തില്‍ ഓടുന്നതായി മോട്ടോര്‍ വാഹനവകുപ്പുതന്നെ വ്യക്തമാക്കുന്നു. നഗ്നമായ നിയമലംഘനമാണ് ആനവണ്ടിയും നടത്തുന്നത്. ഇതില്‍ എന്ത് നടപടി സ്വീകരിക്കും ഗതാഗത വകുപ്പ്. അതോ ആനവണ്ടിയേ ഇങ്ങനെ അഴിച്ച് വിട്ടിരിക്കുകയാണോ. ആനവണ്ടിയേക്കൊണ്ട് സ്ഥിരം പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. സ്തിരം പ്രശ്‌നക്കാരായ ജീവനക്കാരും ഉണ്ട്. ഇവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. മദ്യപിച്ച് ബസ്സോടിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതിലൊക്കെ ശിക്ഷ ഒരു സസ്‌പെന്‍ഷന്‍ അല്ലെങ്കില്‍ സ്ഥലംമാറ്റം തീര്‍ന്നു. ജീവനക്കാര്‍ വീണ്ടും തിരികെയെത്തും.

യൂണിയന്‍കാരാണ് ഇവരെ അഴിച്ചുവിട്ടിരിക്കുന്നത്. ഇവര്‍ക്കെതിരെ നടപടിയെടുത്താല്‍ യൂണിയന്‍ ഇടയും. അങ്ങനെ കെംഎസ്ആര്‍ടിസി പാഞ്ഞാലും ജീവനെടുത്താലും ഒന്നും ഒരു നടപടിയും ഉണ്ടാകില്ല. വടക്കാഞ്ചേരിയിലെ അപകടത്തോടെ എംവിഡി പായുകയാണ് പ്രശ്‌നക്കാരായ ടൂറിസ്റ്റ് ബസ്സുകളെ പൂട്ടാന്‍. ഒപ്പം കെഎസ്ആര്‍ടി സ്റ്റാന്‍രുകളിലൂടെ ഒന്ന് കയറി ഇറങ്ങി പോകുക. നിയമലംഘനം നടത്തി പായുന്ന ആനവണ്ടികല്‍ കൂടി പൊക്കുക, ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കുക. അതിനുള്ള ധൈര്യമുണ്ടോ പോലീസിന്. നടപടിയെടുപ്പിക്കാന്‍ ഉത്തരവിടുമോ ഗതാഗത മന്ത്രി. നിയമം എല്ലാവര്‍ക്കും ഒരേപോലെ ബാധകമാണ്. നിയമ ലംഘനം നടത്തുന്ന ആനവണ്ടികള്‍ക്കെതിരെയും നടപടി വേണം.