ലോകം കയ്യടിക്കുന്ന സമവായത്തിന് പിന്നിൽ പ്രവർത്തിച്ച കരങ്ങൾ, അത്താഴം കിട്ടാതെ ഗാർഖെ പിണങ്ങിയപ്പോൾ ജി20യിലെ മഹാ വിജയത്തെ പ്രശംസിച്ച് ശശി തരൂർ

അത്താഴം കിട്ടാതെ ഗാർഖെ പിണങ്ങിയപ്പോൾ ജി20യിലെ ഇന്ത്യയുടെ മഹാ വിജയത്തേ പ്രശംസിച്ച് മലയാളികളുടെ സ്വന്തം വിശ്വ പൗരൻ ശശി തരൂർ. ജി 20യുടെ അത്താഴത്തിനു വിളിച്ചില്ലെന്ന് പറഞ്ഞ് കൊതികുത്തിയ കോൺഗ്രസ് പ്രസിഡന്റ് മല്ലിഗാർജുന ഗാർഗെയ്ക്ക് ഇതിലും നല്ല ഒരു മറുപടി ഉണ്ടാവില്ല. ശശി തരൂർ മലയാളികൾക്ക് ഒരു എം പിയും നേതാവും എങ്കിൽ ഭാരതത്തിനു വിശ്വ പൗരനും നരേന്ദ്ര മോദി പോലും ബഹുമാനിക്കുന്ന വ്യക്തിത്വവും ആണ്‌. ലോക കാര്യങ്ങളിൽ അറിവുള്ള ഇതുപോലെയുള്ള കോൺഗ്രസ് നേതാക്കൾ രാജ്യത്തിനും അഭിമാനമാണ്‌. ഇവരിലൂടെ മാത്രമേ..ഇവരുടെ ദർശനത്തിലൂടെ മാത്രമേ കോൺഗ്രസിനു വളരാൻ കഴിയൂ . ജി20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരും ടീമും നടത്തിയ വൻ നീക്കത്തിനും കഠിനാദ്ധ്വാനത്തിനും ആയിരുന്നു തരൂരിന്റെ പ്രശംസ.

യുക്രെയ്ൻ യുദ്ധത്തിൽ രാജ്യങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസത്തിനിടെ ജി20 എല്ലാ രാജ്യങ്ങൾക്കും അഭിപ്രായ വ്യത്യാസം ഇല്ലാതെ സംയുക്ത പ്രസ്ഥാവന ചർച്ച ചെയ്ത് അംഗീകരിപ്പിച്ചത് 200 മണിക്കൂറുകൾ എടുത്ത 300 മീറ്റീങ്ങുകളിലൂടെയാണ്‌. എത്ര കഷ്ടപ്പെട്ടായാലും ഉക്രയിൻ വിഷയത്തിൽ യുദ്ധത്തിനെതിരായ പ്രഖ്യാപനം നടത്തിക്കാൻ ഭാരതത്തിനായി. യുദ്ധത്തിനെതിരെ പ്രമേയം എന്ന് പറയുമ്പോൾ അത് അറിയാമല്ലോ ഉക്രയിനിൽ അധിനിവേശം നടത്തി യുദ്ധം നടത്തുന്നവർക്കെതിരെ ഉള്ളതായിരിക്കും എന്ന് തുറന്ന് പറഞ്ഞാൽ റഷ്യക്ക് എതിരേ തന്നെ. ഇതിനു നേതൃത്വം വഹിച്ച ജി20 ഷെർപ്പ അമിതാഭ് കാന്തിനേയും സംഘത്തേയും സശി തരൂർ പ്രശംസിച്ചു. ഇത് ഇന്ത്യയ്ക്ക് അഭിമാനകരമായ നിമിഷമാണെന്ന് തരൂർ പറഞ്ഞു. ‘നിങ്ങൾ ഐ‌എ‌എസ് തിരഞ്ഞെടുത്തപ്പോൾ ഐ‌എഫ്‌എസിന് ഒരു നയതന്ത്രജ്ഞനെ നഷ്ടപ്പെട്ടതായി തോന്നുന്നു’വെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ജി20 പ്രഖ്യാപനത്തിൽ സമവായം കൈവരിക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല. ചൈന, റഷ്യ, മറ്റു പ്രധാന പാശ്ചാത്യ രാജ്യങ്ങളുമായി ഇന്ത്യ നടത്തിയ ചർച്ചകളും ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ എന്നിവയുടെ ശക്തമായ പിന്തുണയുമാണ് സമവായം കൈവരിക്കാൻ ഇന്ത്യയെ സഹായിച്ചത്. സമ്മേളനത്തിൽ പങ്കെടുക്കാത്ത റഷ്യ–ചൈന രാഷ്ട്രത്തലവന്മാരുടെ എതിർപ്പാണ് സംയുക്ത പ്രഖ്യാപനത്തിൽ യുക്രെയ്ൻ വിഷയം സംബന്ധിച്ചു വിയോജിപ്പിനു കാരണമായത്. സംയുക്ത പ്രഖ്യാപനമുണ്ടായിരുന്നില്ലെങ്കിൽ നയതന്ത്രപരമായും ഇന്ത്യയ്ക്കു തിരിച്ചടിയാകുമായിരുന്നു.

ഉച്ചകോടിയിൽ പ്രഖ്യാപനമുണ്ടാകുന്നില്ലെങ്കിൽ അത് സമ്മേളനത്തിന്റെ പരാജയമായി കണക്കാക്കപ്പെടുമെന്നതാണ് ഇന്ത്യയെ ഇക്കാര്യത്തിൽ കഠിന പ്രയത്നത്തിനു പ്രേരിപ്പിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംയുക്ത പ്രഖ്യാപനം അംഗീകരിച്ചതായി അറിയിച്ചത്.അതിനായി കഠിനാധ്വാനം ചെയ്യുകയും അത് സാധ്യമാക്കുകയും ചെയ്ത ഷെർപ്പയെയും മന്ത്രിമാരെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നു എന്ന് മോദിയും പറഞ്ഞു. ജി20 ഉച്ചകോടിയുടെ സങ്കീർണമായ ഭാഗം റഷ്യ-യുക്രെയ്ൻ യുദ്ധ വിഷയത്തിൽ സമവായം കൊണ്ടുവരിക എന്നതായിരുന്നു.ഇതിൽ ഇന്ത്യ വിജയിച്ചതോടെ ലോക രാജ്യങ്ങളുടെ തലപ്പത്തേക്കും കൂടിയാണ്‌ എത്തുന്നത്. മുതലാളി രാജ്യങ്ങൾ മുതൽ പട്ടിണി രാജ്യങ്ങളേ വരെ ചേർത്ത് നിർത്തുന്ന ഭാരതം. എല്ലാ രാജ്യങ്ങൾക്ക് വാതിലുകൾ തുറന്നിട്ടിരിക്കുന്ന ഭാരതം. ആ ഭാരതത്തിന്റെ മഹത്വം ഇന്നുവരെ കാണാത്ത ഉയരങ്ങളിൽ അഭിമാനത്തോടെ നിലകൊള്ളുകയാണ്‌. ഇന്ത്യക്കാരൻ ലോകത്ത് എവിടെ ഉണ്ടോ അവിടെ എല്ലാം ഇപ്പോൾ ഇന്ത്യൻ എന്നും ഭാരതീയൻ എന്നും ഒക്കെ പറയുമ്പോൾ ഏതൊരു പ്രവാസിക്കും രോമാഞ്ചം ഉണ്ടാകും. നമ്മുടെ പ്രവാസികൾക്ക് ഒപ്പം ഉള്ള മറ്റ് ഒരു രാജ്യക്കാർക്കും ഇല്ലാത്ത അതുല്യമായ പ്രിവിലേജാണ്‌ ഭാരതീയർക്ക് ഇപ്പോൾ:

ഞായറാഴ്ച മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ലോകനേതാക്കള്‍ അവിടെ അവരവരുടെ രീതിയിൽ പ്രാർഥനയും നടത്തി.ജി 20 ഉച്ചകോടിക്കെത്തിയ നേതാക്കളാണ് ഗാന്ധിജിയുടെ സ്മൃതി കുടീരമായ രാജ്ഘട്ടിലെത്തി ആദരമര്‍പ്പിച്ചത്. വിവിധ രാഷ്‌ട്രതലവന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖാദി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. എല്ലായിടത്തും മോദി മുന്നിൽ തന്നെയുണ്ട്. മാത്രമല്ല 20 രാജ്യങ്ങളും 130 രാജ്യതവന്മാർ അഥിതികളായും എത്തിയ ജി 20യിൽ 150ഓളം രാജ്യ തലവന്മാരുടെ പേരുകളും രാജ്യവും നരേന്ദ്ര മോദി ഓർത്തിരിക്കുന്നു. ഒരു കുറിപ്പ് പൊലും ഇല്ലാതെ സിക്രട്ടറിമാർ ആരും ഒപ്പം ഇല്ലാതെ എല്ലാവരെയും പേരെടുത്ത് വിളിച്ച് സ്വീകരിക്കുന്നു. ഹസ്തദാനം ചെയ്യുന്നു..സബര്‍മതി ആശ്രമത്തിന്റെ പശ്ചാത്തലത്തില്‍നിന്നുകൊണ്ടാണ് മോദി നേതാക്കളെ സ്വീകരിച്ചത്. ഗാന്ധിജി സ്ഥാപിച്ച സബര്‍മതി ആശ്രമത്തേക്കുറിച്ചടക്കം പ്രധാനമന്ത്രി നേതാക്കളോട് വിശദീകരിച്ചു. സമാധാനത്തിന്റെ മതില്‍(പീസ് വോള്‍) എന്ന പേരില്‍ ഇവിടെ പ്രത്യേകം തയാറാക്കിയിരിക്കുന്ന സ്ഥലത്ത് ലോകനേതാക്കള്‍ ഒപ്പ് വച്ചു. നേതാക്കള്‍ക്ക് സ്മൃതികുടീരത്തില്‍ സമര്‍പ്പിക്കാനുള്ള റീത്തുകളും സജ്ജമാക്കിയിരുന്നു.