കേരളത്തില്‍ ശശി തരൂരിന് പിന്തുണ നല്‍കാതെ നേതൃത്വം

തിരുവനന്തപുരം. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സര ചിത്രം വ്യക്തമാകുമ്പോള്‍ കേരളത്തില്‍ ശശി തരൂരിന് ലഭിക്കുന്ന പിന്തുണയാണ്. കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിക്കാണ് വോട്ടെന്ന് പറയുമ്പോള്‍. നെഹ്രു കുടുംബം പറയുന്നത് ആരെയും പിന്തുണയ്ക്കുന്നില്ല എന്നാണ്. എന്നാല്‍ മല്ലികാര്‍ഡുന്‍ ഖാര്‍ഗെ സോണിയയുടെയും രാഹുലിന്റെയും പിന്തുണയോടെയാണ് മത്സരിക്കുന്നതും. കേരളത്തില്‍ നിന്നും 303 പേര്‍ക്കാണ് വോട്ട്. എന്നാല്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ വേഷം ശശി തരൂരിന് ഇല്ലാത്തതിനാല്‍ സ്വന്തം നിലയില്‍ വോട്ട് ചോദിക്കേണ്ടിവരും.

എന്നാല്‍ 22 വര്‍ഷമായി കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പില്ലെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുവാന്‍ ഒരു സൗഹൃദ മത്സരം മാത്രമാണിതെന്നും ശശി തരൂര്‍ പറയുന്നു. പ്രകടന പത്രിക ഇറക്കിയാണ് തരൂരിന്റെ മത്സരം. അന്തരാഷ്ട്ര തലത്തിലുള്ള തന്റെ പരിചയം ാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് തരൂരിന്റെ പ്രതീക്ഷ. അതേസമയം വിപരീത സാഹചര്യം നിലനില്‍ക്കുന്ന ഈ അവസരത്തില്‍ എന്തിനാണ് മത്സരിക്കുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്.

അതേസമയം മത്സരത്തിന്റെ അവസാന നിമിഷം ധാരണയുടെ അടിസ്ഥാനത്തില്‍ തരൂര്‍ പിന്മാറുമെന്നാണ് ചില നേതാക്കള്‍ കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശശി തരൂരിന് വര്‍ക്കിങ് പ്രസിഡന്റോ, വൈസ് പ്രസിഡന്റോ ആക്കാനുള്ള തീരുമാനവും ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തരൂരിനെതിരെ ഉയരുന്ന വലിയ വിമര്‍ശനം അദ്ദേഹം ഒരു പൂര്‍ണ രാഷ്ട്രീയക്കാരനല്ലെന്നാണ്. എന്നാല്‍ പൂര്‍ണ രാഷ്ട്രീയക്കാരനല്ലാത്ത ഒരു വ്യക്തി കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പ്രസിഡന്റ് ആകുന്നതാകും നല്ലതെന്നാണ് തരൂര്‍ പറയുന്നത്.