‘രാവണ്‍’ സിനിമയില്‍ അഭിനയിച്ചതിന് ഐശ്വര്യറായിയെക്കാൾ കുറച്ച് പ്രതിഫലം ആണ് ലഭിച്ചത് – പൃഥ്വിരാജ്.

 

‘രാവണ്‍’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോൾ തനിക്ക് ഐശ്വര്യറായിയെക്കാൾ കുറവാണ് പ്രതിഫലം ലഭിച്ചതെന്ന് പൃഥ്വിരാജ്. പ്രതിഫലത്തിന്റെ കാര്യത്തിൽ താരമൂല്യമാണ് അത് തീരുമാനിക്കുന്നത്. താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കു ന്നത്. ഒരു താരത്തിന്റെ സാന്നിദ്ധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് അവിടെ പരിഗണിക്കുന്നത്.

എന്റെ അറിവിൽ മലയാളത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യരാ ണ്. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ച് അഭിനയിക്കുകയാണെങ്കിൽ മഞ്ജുവി നായിരിക്കും കൂടുതല്‍ പ്രതിഫലം ലഭിക്കുക’ – പൃഥ്വിരാജ് പറഞ്ഞു.താരങ്ങളുടെ ശമ്പളവിവാദത്തിൽ പ്രതികരിക്കവേയാണ് നടൻ പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞത്. ഒരു നടന്റെ പ്രതിഫലം കൂടുതലാണെന്ന് തോന്നിയാല്‍ അയാളെ വച്ച് സിനിമ ചെയ്യേണ്ടെന്ന് നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് പൃഥ്വിരാജ് പറയുന്നു.

താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം മലയാള സിനിമയ്ക്ക് വലിയ ബാദ്ധ്യത സൃഷ്ടിക്കുന്നു എന്ന ഫിലിം ചേമ്പറിന്റെ വിമര്‍ശനത്തിലാണ് താരത്തിന്റെ പ്രതികരണം ഉണ്ടായത്. ‘പ്രതിഫലം കൂടുതലാണെന്ന് തോന്നിയാല്‍ അയാളെ വച്ച് സിനിമ ചെയ്യേണ്ട എന്ന് തീരുമാനിച്ചാല്‍ മതി. നിര്‍മാണത്തില്‍ പങ്കാളികളാക്കു ന്നതാണ് നല്ലതെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന് അനുസരിച്ച് പ്രതിഫലം നല്‍കുക. ഞാന്‍ പരമാവധി സിനിമകള്‍ അങ്ങനെയാണ് ചെയ്യാറ്.’ പൃഥ്വിരാ‌ജ് പറഞ്ഞു. നടിമാര്‍ക്കും നടന്‍മാര്‍ ക്കും തുല്യവേതനം നല്‍കുന്നതിനെക്കുറിച്ച് ‘സ്ത്രീകള്‍ക്ക് തുല്യവേതനത്തിനുള്ള അര്‍ഹതയുണ്ട്’. എന്നായിരുന്നു പ്രതികരണം.