അമ്മക്ക് എപ്പോഴും വലിയ വയറാണ്, പ്രസവത്തിന് ആശുപത്രിയിൽ പോകില്ല- ഷീല

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീല. സത്യൻ നസീർ ഉൾപ്പെടെയുള്ള മലയാളത്തിലെ ആദ്യകാല മുൻനിര നായകന്മാരുടെ നായികയായി തിളങ്ങിയ നടിയായിരുന്നു ഷീല. കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെയും ഷീല മലയാളി മനസുകൾ കീഴടക്കി. ഒരു ഇടവേളയ്ക്ക് ശേഷം മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയ നടി പിന്നീട് മലയാള സിനിമയിൽ സജീവമാകുന്നതാണ് കണ്ടത്. ഇപ്പോഴും അമ്മ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ് നടി.

തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുകയാണ് ഷീലയിപ്പോൾ. വാക്കുകളിങ്ങനെ, ‘എല്ലാ കൊല്ലവും എന്റെ അമ്മ പ്രസവിക്കും. പതിനൊന്ന് മാസം തികയുമ്പോൾ വീട്ടിൽ ഒരു കൊച്ചുണ്ടാകും. അമ്മയെ ഓർക്കുമ്പോൾ ഓർമ്മയിൽ വരുന്നത് വലിയ വയറുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതാണ്. അന്നൊന്നും പ്രസവത്തിന് ആശുപത്രിയിൽ പോകില്ല.

ഞങ്ങളുടെ ക്വാർട്ടേഴ്‌സിൽ നാലഞ്ച് മുറികളുണ്ടാകും. അമ്മ വലിയ വയറുമായി അതിലൊരു മുറിയിലേക്ക് പോകും. ഒരു നഴ്‌സും കൂടെയുണ്ടാകും. കുറച്ച് നേരം കഴിയുമ്പോൾ ഒരു കൊച്ചുമായി പുറത്തേക്ക് വരും. അത് ഞങ്ങൾക്കൊരു പുതുമയേ അല്ല. കാരണം എല്ലാ കൊല്ലവും കണ്ടോണ്ടിരിക്കുകയല്ലേ’..

ആ സമയത്ത് അച്ഛൻ സ്‌റ്റേഷൻ മാസ്റ്ററാണ്. വീട്ടിൽ എന്നും ഒന്നോ രണ്ടോ ജോലിക്കാരുണ്ടാകും. കേരളത്തിൽ നിന്നും ടിക്കറ്റില്ലാതെ വരുന്നവരാണ് അവർ, നാട്ടിൽ നിന്നും ഓടി രക്ഷപ്പെട്ട് വരുന്നവരായിരിക്കും. ഒന്നുകിൽ അമ്മയും മകളും, അല്ലെങ്കിൽ ഒറ്റയ്ക്ക് വരുന്നവർ. അനാഥരായ അവരെ അച്ഛൻ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ട് വരും. ഇങ്ങനെ എന്നും വീട്ടിൽ ജോലിക്കാരുണ്ടാകും. കുറേ പിള്ളേരുടെ കൂടെ ആളായിട്ട് അവരങ്ങ് നിൽക്കും.അമ്മ നിത്യ ഗർഭിണിയായത് കൊണ്ട് കൂടെ ഒരാള് വേണം. സിനിമയിൽ അഭിനയിക്കാൻ വേണ്ടി ഞാൻ ചെന്നൈയിലേക്ക് വന്നപ്പോഴും അവരിൽ ഒരാളായിരുന്നു കൂടെ വന്നത്