രാജീവ് ചന്ദ്രശേഖർ ഭീകരന്മാർക്കെതിരെ നട്ടെല്ലുള്ള നേതാവ്- ശോഭ സുരേന്ദ്രൻ

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ കേസെടുത്ത മുഖ്യമന്ത്രിയേ വെല്ലുവിളിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പിണറായിയെ പോലെയല്ല.. ഭീകരവാദികളോട് പൊരുതാൻ ചങ്കൂറ്റമുള്ള നട്ടെല്ലുള്ള നേതാവാണ്‌ രാജീവ് ചന്ദ്രശേഖർ. മുസ്ളീം സംഘടനയുടെ കേരളത്തിൽ നടന്ന ഓൺലൈൻ മീറ്റീങ്ങിൽ ഹമാസ് ഭീകരൻ ഖാലിദ് മഷാൽ ബുൾഡോസർ ഹിന്ദുത്വ സയണിസത്തേ വേരോടെ പിഴുതെറിയാൻ ഇന്ത്യയിൽ ആഹ്വാനം ചെയ്തതിനെതിരേ നടപടി എടുക്കാത്തിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ രാജീവ് ചന്ദ്രശേഖർക്കെതിരേ കേസ് എടുത്തത്.

രാജീവ് ചന്ദ്രശേഖർ ആരാണ് എന്ന് മുഖ്യമന്ത്രി ഇതുവരെ മനസിലാക്കിയിട്ടില്ല. രാജീവ് ചന്ദ്രശേഖറും അമിത്ഷായും ഒരുക്കുന്ന സർപ്രൈസ് പിണറായി കാണാൻ ഇരിക്കുന്നതേ ഉള്ളു,കേസെടുത്താൽ കുനിഞ്ഞ് പോകുന്ന ശിരസല്ല രാജീവ് ചന്ദ്രശേഖറിന്റേത് എന്തുകൊണ്ടാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം മുഖ്യമന്ത്രിയും പ്രതിപക്ഷവും എടുത്തിരിക്കുന്നത്? പാലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു എന്ന കാരണത്തിൽ ഭീകരനെ ഓൺലൈൻ മീറ്റിം​ഗിന് ക്ഷണിച്ചത് എന്തുകൊണ്ടാണ്? മകൻ ഭീകരവാദികളുടെ കണ്ണിയാണെന്ന് മനസിലക്കിയപ്പോൾ മകന്റെ മയ്യത്തു പോലും കാണേണ്ടന്നു പറഞ്ഞ ഫയാസെന്ന ചെറുപ്പക്കാരന്റെ ഉമ്മയുടെ മര്യാദപോലും സർക്കാരിനില്ല. തീവ്രവാദത്തിന്റെ ഹബ്ബായിട്ട് കേരളത്തെ മാറ്റാൻ ഏറ്റവും കൂടുതൽ ഉത്സാഹിക്കുന്നത് ഭരണപക്ഷവും പ്രതിപക്ഷവുമാണ്.

മുസ്ലീം സഹോദരങ്ങളുടെ വോട്ട് കിട്ടാനാണ് അവരിങ്ങനെ ചെയ്യുന്നത്. കേരളത്തിൽ സാധാരണ മുസ്ലീം ജനങ്ങൾ ഭീകരവാദത്തിന് സപ്പോർട്ടല്ലെന്ന് മനസിലാക്കണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു

വീഡിയോ കാണാം