വിളിച്ചിട്ട് ഫോൺ എടുത്തില്ല, വന്ന് നോക്കിയപ്പോൾ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്; രഞ്ജുഷയുടെ ലിവിംഗ് ടുഗെദർ പങ്കാളി

മലയാളം ടെലിവിഷൻ ലോകത്ത് ക്രിയേറ്റീവ് ഡയരക്ടറായി പ്രവൃത്തിക്കുന്ന മനോജ് ശ്രീകലമാണ് കഴിഞ്ഞ ദിവസം അന്തരിച്ച രഞ്ജുഷ മേനോന്റെ പങ്കാളി. ഇരുവരും തിരുവനന്തപുരം ശ്രീകാര്യം കരിയത്ത് ഫഌറ്റിൽ ലിവിങ് ടുഗെതർ റിലേഷനിലായിരുന്നു. മനോജ് ഷൂട്ടിങിനായി പോയ സമയത്താണ് സംഭവം നടന്നത്.

രാവിലെ മനോജ് ഷൂട്ടിങിനായി പോയി. ലൊക്കേഷനിൽ വച്ച് രഞ്ജുഷയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കിട്ടാതായതിനെ തുടർന്ന് ഫഌറ്റിൽ വന്നു നോക്കുകയായിരുന്നു. അപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ രഞ്ജുഷയെ കണ്ടത്. ഉടനെ തന്നെ താഴെയിറക്കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്ന് മനോജ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ഇതിനിടയിൽ രഞ്ജുഷയെ ആ ത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഫ്‌ലാറ്റിന്റെ സെക്യൂരിറ്റി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘രാവിലെ ഞാൻ എട്ടരയ്ക്ക് ഡ്യൂട്ടിയ്ക്ക് വന്നു. അതുകഴിഞ്ഞപ്പോൾ പുള്ളിക്കാരിയുടെ ഹസ്ബൻഡ് വിളിച്ചിട്ട് അണ്ണാ വൈഫ് എഴുനേൽക്കുന്നില്ല. ഒന്ന് പോയി ബെൽ അടിക്കാൻ പറഞ്ഞു. ഞാൻ പോയി നാലഞ്ച് പ്രാവശ്യം ബെൽ അടിച്ചിട്ടും അനക്കം ഒന്നും ഇല്ലായിരുന്നു. ഞാൻ പുള്ളിയോട് വിളിച്ചു പറഞ്ഞു തുറക്കുന്നില്ല എന്ന്. അരമണിക്കൂർ കഴിഞ്ഞപ്പോൾ പുള്ളി വന്നു. പുള്ളിയും പോയി ബെൽ അടിക്കുകയും ഡോറിൽ തട്ടി വിളിക്കുകയും ചെയ്തു. എന്നിട്ടും അനക്കം ഒന്നും ഉണ്ടായിരുന്നില്ല.

ഞാൻ പുള്ളിയ്ക്ക് ഒരു ഏണി കൊടുത്തു. അതിൽ കൂടി ആ ഫ്‌ലാറ്റിന്റെ പിറകുവശത്ത് കയറാം. കയറി നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. അവർ രണ്ടുപേരും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. ഇന്നലെ ഞാൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. എനിക്ക് പകരം ഉള്ള ആൾ പറഞ്ഞത് ഇന്നലെയൊക്കെ അവർ അവിടെ ഉണ്ടായിരുന്നു ഷൂട്ടിങ്ങിനൊന്നും പോയില്ലന്നു ആണ്’ എന്നും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഫഌറ്റിലെ സെക്യൂരിറ്റി പറയുന്നു.

രാവിലെ എട്ടുമണിക്ക് മുൻപ് രഞ്ജുഷയുടെ പങ്കാളി മനോജ് പുറത്തേക്ക് പോയിരുന്നു. അതിനു ശേഷം ഇന്ന് സീരിയൽ ഷൂട്ടിങ്ങിനു പോകേണ്ടിയിരുന്ന രഞ്ജുഷയെ സീരിയലിന്റെ അണിയറപ്രവർത്തകർ വിളിച്ചിട്ട് രഞ്ജുഷ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. ഇതേതുടർന്ന് അവർ മനോജിനെ വിളിച്ചു. പിന്നീട് മനോജ് നേരിട്ട് ഫ്‌ലാറ്റിലേക്ക് വരികയായിരുന്നു. ഒന്നാം നിലയിലാണ് ഇവരുടെ ഫ്‌ലാറ്റ്. സെക്യൂരിറ്റി നൽകിയ ഏണി ഉപയോഗിച്ച് ഒന്നാം നിലയിലെ ഫ്‌ലാറ്റിന്റെ പിൻവശത്താണ് മനോജ് എത്തിയത്.