ശോഭ സുരേന്ദ്രൻ ഇടത് മുന്നണിയിലേക്കോ? കർമ്മയോടു പറഞ്ഞത് ഇങ്ങനെ

ശോഭ സുരേന്ദ്രൻ ഇടത് മുന്നണിയിലേക്കെന്ന് കുപ്രചാരങ്ങളുമായി ഇടത് പക്ഷ വാറോലകൾ. ബി ജെ പി യുടെ സംസ്ഥാന ഉപാധ്യക്ഷനെതിരെയാണ് ഇത്തരം ഒരു കുപ്രചരണം. ബി ജെ പി യുടെ പ്രധാന പരിപാടികളിൽ ശോഭ സുരേന്ദ്രന്റെ അസാന്നിധ്യമാണ് ഈ പ്രചാരങ്ങൾക്ക് കാരണമായിരിക്കുന്നത്. ഇതേ പറ്റി ശോഭ സുരേന്ദ്രൻ കർമ്മ ന്യൂസിനോട് സംസാരിക്കുന്നു. കർമ്മ ന്യൂസ് സിഇഒ. പി ആർ സോംദേവിനോട് പറയുന്നത് കേൾക്കൂ.

‘ഞാനെങ്ങും പോയിട്ടില്ല, അത്തരം പ്രചാരണങ്ങൾ കേരളത്തിലെ മാധ്യമങ്ങൾ വിശ്വസിക്കുകയില്ല. എന്തും മാധ്യമ സുഹൃത്തുക്കളോട് തുറന്നു പറയാനുള്ള ധൈര്യവും ആർജവവും എനിക്കുണ്ട്. ഞാൻ എന്നെ ഏൽപ്പിച്ചിട്ടുള്ള ചുമതലകൾ കൃത്യമായി നിർവഹിച്ച് മുന്നോട്ടു പോവുകയാണ്.

ഇനി എന്റെ സാന്നിധ്യം പൊതു സമൂഹത്തിൽ കുറവുണ്ടെങ്കിൽ അതിനു മറുപടി പറയേണ്ടത് സംസ്ഥാന അധ്യക്ഷനാണ്. പാർട്ടിയിൽ എന്റെ അസാന്നിധ്യം ഇല്ല എന്ന് പൊതു സമൂഹത്തിനു തോന്നുന്നു എങ്കിൽ അത് പാർട്ടി അദ്ധ്യക്ഷൻ വിശദീകരിക്കും’ – ശോഭ സുരേന്ദ്രൻ പറഞ്ഞിരിക്കുന്നു. കർമ്മ ന്യൂസ് സിഇഒ. പി ആർ സോംദേവുമായുള്ള ശോഭ സുരേന്ദ്രന്റെ ഫോൺ സംഭാക്ഷണം പൂർണമായും കേൾക്കാൻ ഇതോടൊപ്പമുള്ള വീഡിയോ കാണുക.