ഈ ചെരുപ്പിന് 250 രൂപ, നമ്മുക്ക് എന്താണോ സൗകര്യപ്രദം അതാണ് ബ്യൂട്ടി- ശോഭന

സിനിമ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.

ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുക്കാനെത്തിയ ശോഭനയുടെ വാക്കുകളാണ് വൈറലാവുന്നത്. ഫാഷനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ ശോഭന പറഞ്ഞ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 250 രൂപ മാത്രമുള്ള ചെരുപ്പാണ് താൻ ധരിച്ചിരിക്കുന്നതെന്ന ശോഭനയുടെ വാക്കുകൾ ആരാധകരെ കൗതുകത്തിലാക്കി.

“സ്ത്രീകൾ എന്ന് പറഞ്ഞാൽ സൗന്ദര്യം മാത്രമല്ല. ഫാഷൻ എന്ന് പറഞ്ഞാൽ നമ്മുടെ സ്വഭാവമാണ്. നമ്മളെല്ലാവരും ഫാഷൻ മാസികകൾ നോക്കും, ബ്ലൗസിന്റെ ഡിസൈൻ നോക്കും. നമ്മളെന്തിലാണോ സൗകര്യപ്രദം അതാണ് ബ്യൂട്ടി. സാരി നല്ലതാണ്, ഈ ചെരുപ്പിന് 250 രൂപയാണ്. ആ ഫാഷനിലാണ് ഞാൻ കംഫർട്ടബിളായിട്ടുള്ളത്,” ശോഭന പറയുന്നു. താരത്തിന്റെ മറപടി കേട്ട് കയ്യടിക്കുകയാണ് കാണികൾ.