വിവാഹ ജീവിതത്തില്‍ താല്‍പര്യമില്ലാത്തതിനാല്‍ മകളെ ദത്തെടുത്തു; ശോഭനയുടെ ജീവിതം

സിനിമ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.

ശോഭനയുടെ വ്യക്തിജീവിതത്തെ കുറിച്ച്‌ അധികം ആര്‍ക്കും അറിയില്ല. 1970 മാര്‍ച്ച്‌ 21 നാണ് ശോഭനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 53 വയസ്സാണ് പ്രായം. വിവാഹത്തോട് താല്‍പര്യമില്ലാത്തതിനാല്‍ ഇപ്പോഴും അവിവാഹിതയായി തുടരുന്നു.

ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ആരെങ്കിലും കൂട്ട് വേണമെന്ന് കരുതിയാണ് ശോഭന ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത്. 2011 ലാണ് ശോഭനയുടെ ജീവിതത്തിലേക്ക് മകള്‍ എത്തുന്നത്. നാരായണി എന്നാണ് ശോഭനയുടെ ദത്തുപുത്രിയുടെ പേര്. തന്റെ സിനിമകളില്‍ മണിച്ചിത്രത്താഴ് ആണ് മകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ശോഭന പറയുന്നു. തന്റെ കാര്യത്തില്‍ മകള്‍ വളരെ പൊസസീവ് ആണെന്നും ശോഭന പറഞ്ഞു. മകള്‍ക്ക് മൂന്ന് വയസ്സ് പ്രായമുള്ളപ്പോഴാണ് ശോഭന തിര എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയത്. മകളുടെ ഇപ്പോഴത്തെ വിശേഷങ്ങളും താരം പങ്കുവെച്ചു. എട്ടാം ക്ലാസിലാണ് മകള്‍ ഇപ്പോള്‍ പഠിക്കുന്നത്. ചെന്നൈയില്‍ താന്‍ പഠിച്ച അതേ സ്‌കൂളിലാണ് മകളുടെ വിദ്യാഭ്യാസമെന്നും ശോഭന പറഞ്ഞു.

ഏപ്രില്‍ 18 എന്ന ചിത്രത്തില്‍ ബാലചന്ദ്ര മേനോന്റെ ഭാര്യയുടെ വേഷം ചെയ്താണ് ശോഭന മലയാളത്തില്‍ അരങ്ങേറിയത്. ഈ ചിത്രത്തില്‍ അഭിനയിക്കുമ്ബോള്‍ ശോഭനയുടെ പ്രായം വെറും 14 ആയിരുന്നു.